കെ.കെ. വത്സരാജിന്റെ പ്രചാരണത്തിനായി സംഘടിപ്പിച്ച ശ്രീനാരായണപുരം പഞ്ചായത്ത് പൊതുയോഗം സിപിഎം പോളിറ്റ് ബ്യൂറോ അംഗം ഡോ. വിജു കൃഷ്ണൻ ഉദ്ഘാടനംചെയ്യുന്നു.
കയ്പമംഗലം: മോദിയും രാഹുൽ ഗാന്ധിയും വി.ഡി. സതീശനും മത്സരിച്ച് നുണപറഞ്ഞാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ഡോ. വിജു കൃഷ്ണൻ. ഇടതുമുന്നണി സ്ഥാനാർഥി കെ.കെ. വത്സരാജിന്റെ പ്രചാരണത്തിനായി സംഘടിപ്പിച്ച ശ്രീനാരായണപുരം പഞ്ചായത്ത് റാലിയും പൊതുയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൂന്നാം ഇടതുസർക്കാർ തുടർഭരണത്തിൽ അധികാരത്തിൽ വരുമെന്ന സാഹചര്യമാണ് കേരളത്തിൽ നിലനിൽക്കുന്നത്. കേരളത്തിലെ പട്ടിണി മാറ്റാൻ 1930ൽ എകെജിയുടെ നേതൃത്വത്തിൽ നടത്തിയ പട്ടിണിജാഥയ്ക്ക് സമാനമായ ദരിദ്ര്യമാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾ അനുഭവിക്കുന്നതെന്നും ജനകീയ പ്രശ്നങ്ങൾ പരിഹരിക്കാനല്ല കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ എൽഡിഎഫ് നേതാവ് എം.ആർ. ജോഷി അധ്യക്ഷതവഹിച്ചു. ചടങ്ങിൽ എൽഡിഎഫ് നേതാക്കളായ സി.എൻ. ജയദേവൻ, പി.കെ. ചന്ദ്രശേഖരൻ, സ്ഥാനാർഥി കെ.കെ. വത്സരാജ്, മുസ്താക്അലി, ടി.കെ. സുധീഷ്, ടി.പി. രഘുനാഥ്, കെ.ബി. ഹൈദ്രോസ്, അഡ്വ. ടി.പി. അരുൺ മേനോൻ, വിശ്വനാഥൻ കണിച്ചേടത്ത് തുടങ്ങിയവർ പ്രസംഗിച്ചു. എൽഡിഎഫ് നേതാക്കളായ ബി.ജി. വിഷ്ണു, കെ.എ. അഖിലേഷ്, കെ.പി. രാജൻ, സി.കെ. ഗിരിജ, ഷീജ ബാബു, പി. ആർ. രാജേന്ദ്രൻ, സജിത പ്രദീപ് തുടങ്ങിയവർ നേതൃത്വംനൽകി.
Tags : Modi Rahul Gandhi nattuvishesham local news