x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ഴ​ല്‍​പ്പ​ണ വേ​ട്ട; കൊ​ടു​വ​ള്ളി സ്വ​ദേ​ശി പി​ടി​യി​ല്‍


Published: July 3, 2026 05:28 AM IST | Updated: July 3, 2026 05:28 AM IST

മു​ഹ​മ്മ​ദ് സാ​ബി​ത്.

പേ​രാ​മ്പ്ര: പ​ന്തി​രി​ക്ക​ര​യി​ല്‍ കു​ഴ​ല്‍​പ്പ​ണ വേ​ട്ട. 20 ല​ക്ഷം രൂ​പ​യു​മാ​യി കൊ​ടു​വ​ള്ളി സ്വ​ദേ​ശി പി​ടി​യി​ല്‍. വ​ട​ക​ര റൂ​റ​ല്‍ എ​സ്പി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്ന് എ​സ്പി​യു​ടെ സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡും പേ​രാ​മ്പ്ര ഡി​വൈ​എ​സ്പി​യു​ടെ സ്‌​ക്വാ​ഡും പെ​രു​വ​ണ്ണാ​മൂ​ഴി പോ​ലീ​സും ചേ​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കൊ​ടു​വ​ള്ളി ഉ​ള്ളി​യാ​ട​ന്‍ കു​ന്നു​മ്മ​ല്‍ മു​ഹ​മ്മ​ദ് സാ​ബി​ത് (27) പി​ടി​യി​ലാ​യ​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം പ​ന്തി​രി​ക്ക​ര മ​ഹി​മ പാ​ല​ത്തി​ന് സ​മീ​പ​ത്ത് വ​ച്ചാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. സ്‌​കൂ​ട്ട​റി​ന്‍റെ ഡി​ക്കി​യി​ല്‍ ബാ​ഗി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു പ​ണം. കൊ​ടു​വ​ള്ളി​യി​ല്‍ നി​ന്ന് ക​ല്ലാ​ച്ചി​യി​ലേ​ക്ക് വി​ത​ര​ണം ചെ​യ്യാ​നാ​യി കൊ​ണ്ടു​പോ​കു​ന്ന പ​ണ​മാ​ണെ​ന്നും ജി​ല്ല​യി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ലേ​ക്കും ഇ​യാ​ള്‍ കു​ഴ​ല്‍​പ്പ​ണം വി​ത​ര​ണം ചെ​യ്യാ​റു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

പെ​രു​വ​ണ്ണാ​മൂ​ഴി സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ കെ. ​മു​നീ​ര്‍, എ​ന്‍.​കെ. ദി​നേ​ശ്, എ​സ്‌​സി​പി​ഒ എം.​പി. അ​നൂ​പ്, സി​ഞ്ചു​ദാ​സ്, സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സി.​എം. സു​നി​ല്‍​കു​മാ​ര്‍, സി​പി​ഒ​മാ​രാ​യ ഡി.​ബി. ലി​ധി​ന്‍, മി​ഥു​ന്‍ മോ​ഹ​ന്‍ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up