x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ല​വ​ര്‍​ഷം: കെ​എ​സ്ഇ​ബി ക​ണ്‍​ട്രോ​ള്‍​റൂം തു​റ​ന്നു

വെബ് ഡെസ്ക്
Published: August 1, 2026 11:04 PM IST | Updated: August 1, 2026 11:04 PM IST

പ്രതീകാത്മക ചിത്രം

പാ​ലാ : ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ലാ പ​രി​ധി​യി​ല്‍ വൈ​ദ്യു​തി സം​ബ​ന്ധ​മാ​യി സം​ഭ​വി​ച്ചേ​ക്കാ​വു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളും ത​ക​രാ​റു​ക​ളും പ​രി​ഹ​രി​ക്കു​ന്ന​തി​ന് പാ​ലാ വൈ​ദ്യു​ത ഭ​വ​നി​ല്‍ ക​ണ്‍​ട്രോ​ള്‍ റൂം ​പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. വൈ​ദ്യു​ത സം​ബ​ന്ധ​മാ​യ അ​പ​ക​ട​ങ്ങ​ളോ അ​പ​ക​ട സാ​ധ്യ​ത​ക​ളോ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ വി​വ​രം പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് 1912, 9496001912 എ​ന്നീ ടോ​ള്‍ ഫ്രീ ​ന​മ്പ​റു​ക​ൾ മു​ഖേ​ന കേ​ന്ദ്രീ​കൃ​ത ക​ണ്‍​ട്രോ​ള്‍ റൂ​മി​ലേ​ക്ക് വി​വ​രം അ​റി​യി​ക്കാം. കൂ​ടാ​തെ പാ​ലാ, പൊ​ന്‍​കു​ന്നം വൈ​ദ്യു​തി ഡി​വി​ഷ​ന്‍ പ​രി​ധി​യി​ലു​ള്ള പ​രാ​തി​ക​ള്‍, അ​പ​ക​ട​ങ്ങ​ള്‍ 9496008230, 9496018397 എ​ന്ന ന​മ്പ​റി​ലേ​ക്കും 9496018397 എ​ന്ന വാ​ട്ട് ആ​പ്പ് ന​മ്പ​ര്‍ മു​ഖേ​ന​യും ന​ല്‍​കാം. വൈ​ദ്യു​തി ത​ക​രാ​റു​ക​ള്‍ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ള്‍ അ​ത​ത് സെ​ക്ഷ​ന്‍ ഓ​ഫീ​സി​ല്‍ ഫോ​ണ്‍ മു​ഖേ​ന​യും അ​റി​യി​ക്കാം.

397 പേ​ര്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ

പാ​ലാ: മീ​ന​ച്ചി​ല്‍ താ​ലൂ​ക്കി​ല്‍ വെ​ള്ള​പ്പൊ​ക്കം മൂ​ലം 397 ആ​ളു​ക​ളെ വി​വി​ധ ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റി താ​മ​സി​പ്പി​ച്ചു. പു​ലി​യ​ന്നൂ​ര്‍, ത​ല​നാ​ട്, പൂ​വ​ര​ണി, ളാ​ലം, മീ​ന​ച്ചി​ല്‍, ഭ​ര​ണ​ങ്ങാ​നം, കൊ​ണ്ടൂ​ര്‍, തീ​ക്കോ​യി, പൂ​ഞ്ഞാ​ര്‍ ന​ടു​ഭാ​ഗം വി​ല്ലേ​ജു​ക​ളി​ലാ​യി 13 ക്യാ​മ്പു​ക​ളാ​ണ് തു​ട​ങ്ങി​യ​ത്. തീ​ക്കോ​യി, ത​ല​നാ​ട് വി​ല്ലേ​ജു​ക​ളി​ലെ അ​പ​ക​ട സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രോ​ട് വീ​ടു​ക​ളി​ല്‍ നി​ന്ന് മാ​റി താ​മ​സി​ക്കു​വാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട​ന്ന് ത​ഹ​സി​ല്‍​ദാ​ര്‍ സ​ജി മാ​ത്യു പ​റ​ഞ്ഞു. ഇ​തി​ന് ത​യാ​റാ​കാ​ത്ത​വ​രെ ബ​ല​മാ​യി മാ​റ്റി താ​മ​സി​പ്പി​ക്കു​വാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ക്യാ​മ്പു​ക​ളി​ലു​ള്ള​വ​രു​ടെ എ​ണ്ണം ഇ​നി​യും ഉ​യ​രു​വാ​നാ​ണ് സാ​ധ്യ​ത​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews KSEB control room

Recent News

Corehub Up