x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ട​പ്ര​യി​ലെ സ​ദാ​ചാ​ര പോ​ലീ​സ് ആ​ക്ര​മ​ണം; ന​ട​പ​ടി​ക​ളു​ണ്ടാ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം

വെബ് ഡെസ്ക്
Published: August 29, 2026 11:56 PM IST | Updated: August 29, 2026 11:56 PM IST

പ്രതീകാത്മക ചിത്രം

നി​ര​ണം: സ​ഹോ​ദ​ര വി​ദ്യാ​ർ​ഥി​ക​ൾ ക​റു​ത്ത വേ​ഷം ധ​രി​ച്ചു പു​റ​ത്തി​റ​ങ്ങി​യ​തി​ന്‍റെ പേ​രി​ൽ സ​ദാ​ചാ​ര പോ​ലീ​സ് ച​മ​ഞ്ഞ് ക്രൂ​ര മ​ർ​ദ്ദ​നം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം. തി​രു​വോ​ണ​ദി​വ​സം കു​ട്ടി​ക​ളെ മ​ർ​ദി​ച്ച സം​ഘ​ത്തെ ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്യാ​നാ​യി​ട്ടി​ല്ല. പ്ര​തി​ക​ൾ ഒ​ളി​വി​ലാ​ണെ​ന്നാണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ സം​ഭ​വം ന​ട​ന്ന​തി​നു ശേ​ഷം ര​ണ്ട് ദി​വ​സം ഇ​വ​ർ നാ​ട്ടി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. സ​ഹോ​ദ​ര​ങ്ങ​ളാ​യ നി​ര​ണം വൈ​ക്ക​ത്തു​ശേ​രി​ൽ ക്രി​സ്‌​റ്റി, ഇ​വാ​ൻ എ​ന്നി​വ​രെ സ​ദാ​ചാ​ര പോ​ലീ​സ് ച​മ​ഞ്ഞു ക​ട​പ്ര സ്വ​ദേ​ശി ക​ണ്ണ​ൻ, പെ​രി​ങ്ങ​ര സ്വ​ദേ​ശി സ​നോ​ജ് എ​ന്നി​വ​ർ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി ഇ​വാ​ൻ, സ​ഹോ​ദ​ര​ൻ ക്രി​സ്റ്റി എ​ന്നി​വ​ർ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്. ക​ട​പ്ര കൈ​ര​ളി ഗ്ര​ന്ഥ​ശാ​ല​യ്ക്ക് സ​മീ​പ​മു​ള്ള സ്പോ​ട്സ് കി​റ്റ് വി​ൽ​ക്കു​ന്ന ക​ട​യി​ൽ നി​ന്ന് ഷ​ട്ടി​ൽ കോ​ക്ക് വാ​ങ്ങാ​ൻ റോ​ഡി​ൽ നി​ന്ന് തി​രി​യു​മ്പോ​ഴാ​ണ് കു​ട്ടി​ക​ൾ സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​ർ ത​ട​ഞ്ഞ് ക​ണ്ണ​നും സ​നോ​ജും കു​ട്ടി​ക​ളെ മ​ർ​ദ്ദി​ക്കു​ന്ന​ത്. തി​രു​വോ​ണ നാ​ളി​ൽ ഉ​ച്ച​യ്ക്ക് 1.30 നാ​ണ് സം​ഭ​വം ന​ട​ക്കു​ന്ന​ത് .

കു​ട്ടി​ക​ൾ സ​ഞ്ച​രി​ക്കു​ന്ന സ്‌​കൂ​ട്ട​റി​ന് പി​ന്നാ​ലെ ഇ​ന്നോ​വ കാ​റി​ൽ എ​ത്തി​യ ക​ണ്ണ​നും സ​നോ​ജും വാ​ഹ​ന​ത്തി​ൽ നി​ന്ന് ഇ​റ​ങ്ങി വ​ന്ന് ക​ഞ്ചാ​വും എം​ഡി​എം​എ​യും കൈ​യി​ലു​ണ്ടോ എ​ന്ന് ചോ​ദി​ച്ച് മ​ർ​ദി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. റോ​ഡി​ൽ‌ വീ​ണു കി​ട​ന്ന കു​ട്ടി​ക​ളെ പോ​ലീ​സ് എ​ത്തി​യാ​ണ് ആ​ശു​പ​ത്രി​യി​ലാ​ക്കി​യ​ത്.

Tags : Nattuvishesham DistrictNews DeepikaNews Protest

Recent News

Corehub Up