ഇരിങ്ങാലക്കുട രൂപത മാതൃവേദി മാതൃസംഗമം ചാലക്കുടി ഫൊറോന വികാരി ഫാ. വർഗീസ് പാത്താടൻ ഉദ്ഘാടനം ചെയ്യുന്നു. മാതൃവേദി രൂപത ഡയറ ക്ടർ ഫാ. ഡോ. ആന്റോ കരിപ്പായി സമീപ
ചാലക്കുടി: ഇരിങ്ങാലക്കുട രൂപത മാതൃവേദിയുടെ മാതൃസംഗമം സെന്റ് മേരിസ് ഫൊറോന ദേവാലയത്തിൽ നടന്നു. ഫൊറോന വികാരി ഫാ. വർഗീസ് പാത്താടൻ ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് സിനി ഡേവിസ് അധ്യക്ഷത വഹിച്ചു. മാതൃവേദി രൂപത ഡയറക്ടർ ഫാ.ഡോ. ആന്റോ കരിപ്പായി, ഫാ. ജോയൽ പുല്ലേലി, മദർ സുപ്പീരിയർ സിസ്റ്റർ ശുഭ, ഇടവക ട്രസ്റ്റി മനോജ് ചാതേലി, ജനറൽ കൺവിനർ ഷൈജി എന്നിവർ പ്രസംഗിച്ചു.
സമുദായ ശക്തീകരണം അമ്മമാരിലൂടെ എന്ന വിഷയത്തെക്കുറിച്ച് അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ ക്ലാസ് നയിച്ചു. രുപത സെക്രട്ടറി സെലിൻ ജെയ്സൺ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് തങ്കമ്മ ആൻഡ്രൂസ്, ഫൊറോനാ പ്രസിഡന്റ് സ്മിത ബെന്നി എന്നിവർ സംസാരിച്ചു.