എറവ് സെന്റ് തെരേസാസ് കപ്പൽ പള്ളിയിലെ മാതൃവേദിയുടെ നേതൃത്വത്തിൽ മാതൃദിനാഘോഷവും വിധവസംഗമവും ഡോ. മേരി റജീന ഉദ്ഘാടനം ചെയ്യുന്നു.
എറവ്: സെന്റ് തെരേസാസ് കപ്പൽ പള്ളിയിലെ മാതൃവേദിയുടെ നേതൃത്വത്തിൽ മാതൃദിനാഘോഷവും വിധവാസംഗമവും നടത്തി. മാർപാപ്പയുടെ ദാമെ പേപ്പൽ ബഹുമതി ലഭിച്ച ഡോ. മേരി റെജീനയെ പൊന്നാടയണിയിച്ചും പ്രത്യേക ജപമാല നൽകിയും സ്വീകരിച്ചു.
തുടർന്ന് മാതൃദിനാഘോഷവും വിധവാസംഗമവും ഡോ. മേരി റെജീന ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ഡോ. റോയ് ജോസഫ് വടക്കൻ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് റോസി ജോയ്, സഹവികാരി ഫാ. റിജോ മാഞ്ഞൂരാൻ, ആനിമേറ്റർ സിസ്റ്റർ അനില, കൈക്കാരൻ ബിജോ ജോർജ്, വൈസ് പ്രസിഡന്റ്് ജിജി സണ്ണി, സിനി സന്തോഷ്, കൊച്ചുറാണി സൈമൺ എന്നിവർ പ്രസംഗിച്ചു.
Tags : Mother's Day nattuvishesham local news