പ്രതീകാത്മക ചിത്രം
ചങ്ങനാശേരി: കേരളത്തിലെ പ്രധാന റെയില്‍വേ ഡിവിഷനായ പാലക്കാട് വെട്ടിമുറിച്ച് കൂടുതല്‍ വരുമാനമുള്ള മംഗലാപുരം മേഖലയെ മൈസൂരിനോട് ചേര്‍ക്കാനുള്ള കേന്ദ്രനീക്കം രാഷ്ട്രീയ പ്രേരിതവും ഒപ്പം കേരളത്തോടുള്ള കടുത്ത അവഗണനയുമാണ് പ്രകടമാക്കുന്നതെന്ന് രാഷ്ട്രീയ ജനതാദള്‍ ആലപ്പുഴ, കുട്ടനാട് മണ്ഡലം കമ്മിറ്റികളുടെ സംയുക്തയോഗം ആരോപിച്ചു.
ഫലത്തില്‍ 1100 കോടിയിലേറെ രൂപയുടെ വരുമാന നഷ്ടം ഈ നടപടിമൂലം പാലക്കാട് ഡിവിഷനുണ്ടാകും. ഇതുമൂലം കേരളത്തിന്റെ റെയില്‍വേ വികസന സാധ്യതകള്‍, ടിക്കറ്റ് റിസര്‍വേഷന്‍, അറ്റകുറ്റപ്പണികള്‍, പുതിയ ട്രെയിനുകള്‍ ലഭ്യതയും ജനങ്ങളുടെ യാത്രാസൗകര്യലഭ്യതയ്ക്കുമെല്ലാം തടസങ്ങളും കാലതാമസവും ഉണ്ടാകുമെന്നും യോഗം ചൂണ്ടിക്കാട്ടി. യോഗത്തില്‍ ആലപ്പുഴ മണ്ഡലം പ്രസിഡന്റ് അഡ്വ. സെയ്ദ് മുഹമ്മദ് സാലിഹ് അധ്യക്ഷനായിരുന്നു. ജില്ലാ പ്രസിഡന്റ് സാദിഖ് എം. മാക്കിയില്‍ യോഗം ഉദ്ഘാടനം ചെയ്തു.
Tags : Nattuvishesham DistrictNews DeepikaNews