x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഖാ​ർ​ഗെ​യെ അ​പ​മാ​നി​ച്ച സം​ഭ​വംഎ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണമെന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി

വെബ് ഡെസ്ക്
Published: August 30, 2026 11:55 PM IST | Updated: August 30, 2026 11:55 PM IST

കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി

ച​ങ്ങ​നാ​ശേ​രി: കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​നും രാ​ജ്യ​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ പ​ങ്കെ​ടു​ത്ത ഹ​ൽ​ദ്വാ​നി​യി​ലെ പൊ​തു​സ​മ്മേ​ള​ന വേ​ദി​യി​ൽ പി​ന്നീ​ട് ശു​ദ്ധീ​ക​ര​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പോലീ​സ് തു​ട​രു​ന്ന ഒ​ളി​ച്ചു​ക​ളി അ​വ​സാ​നി​പ്പി​ച്ച് എ​സ്‌​സി/​എ​സ്ടി അ​തി​ക്ര​മ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് ലോ​ക്സ​ഭാ ചീ​ഫ് വി​പ്പ് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി.

ഒ​രു ദ​ളി​ത് നേ​താ​വ് പ​ങ്കെ​ടു​ത്ത വേ​ദി ശു​ദ്ധീ​ക​രി​ച്ച ന​ട​പ​ടി ഗു​രു​ത​ര​മാ​യ ജാ​തി​വി​വേ​ച​ന​വും ദ​ളി​ത് സ​മൂ​ഹ​ത്തി​ന്‍റെ ആ​ത്മാ​ഭി​മാ​ന​ത്തെ​യും മ​നു​ഷ്യാ​ന്ത​സി​നെ​യും അ​പ​മാ​നി​ക്കു​ന്ന​തു​മാ​ണ്. സം​ഭ​വ​ത്തി​ൽ പ​രാ​തി ഉ​യ​ർ​ന്നി​ട്ടും പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല.

ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ർ​ട്ടി​ക്കി​ൾ 17 പ്ര​കാ​രം അ​യി​ത്തം നി​രോ​ധി​ച്ച രാ​ജ്യ​ത്ത് ജാ​തി​യു​ടെ പേ​രി​ലു​ള്ള ഇ​ത്ത​രം വി​വേ​ച​ന​ങ്ങ​ൾ​ക്ക് പോ​ലീ​സ് സം​ര​ക്ഷ​ണം ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​ക​രു​തെ​ന്നും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews Kodikunnil Suresh

Recent News

Corehub Up