മുസ്ലിം ലീഗ് നഗരസഭാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ മാര്‍ച്ച്.
മുക്കം: മുക്കം നഗരസഭയിലെ അഗസ്ത്യൻമുഴി പെരുമ്പടപ്പിൽ സംസ്ഥാന പാതയോരത്ത് പ്രവർത്തിക്കുന്ന ബീവറേജസ് ഔട്ട്ലെറ്റിന് ലൈസൻസ് പുതുക്കി നൽകിയതുൾപ്പെടെ നിരവധി ആരോപണങ്ങളുമായി മുസ്ലിം ലീഗ് പ്രവർത്തകർ നഗരസഭാ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി. മുസ്ലിം ലീഗ് നഗരസഭാ കമ്മറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു മാർച്ച്. ലീഗ് ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച മാർച്ച് നഗരസഭാ കവാടത്തിൽ പോലീസ് തടഞ്ഞു.
പോലീസ് വലയം ഭേദിച്ച് പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചത് സംഘർഷത്തിന് കാരണമായി. തുടർന്ന് നടന്ന ധർണ ജില്ല പഞ്ചായത്തംഗവും മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയുമായ പി.ജി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ബീവറേജസ് ഔട്ട്ലെറ്റിന് ലൈസൻസ് പുതുക്കി നൽകേണ്ടതില്ലെന്ന കഴിഞ്ഞ ഭരണസമിതി എടുത്ത ഐക്യകണ്ഠേനയുള്ള തീരുമാനം അട്ടിമറിച്ചതിന് പിന്നിൽ കൂട്ടുകച്ചവടമാണന്നും ജനകീയ സമരങ്ങൾ ഫലം കണ്ട ചരിത്രമാണ് മുക്കത്ത് ഉള്ളതെന്നും പി.ജി. മുഹമ്മദ് പറഞ്ഞു.
നഗരസഭാ ലീഗ് പ്രസിഡന്റ് എ.എം. അബൂബക്കര്അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ഗഫൂർ കല്ലുരുട്ടി മുഖ്യപ്രഭാഷണം നടത്തി.
Tags : Nattuvishesham Local News Mukkam Nagara Sabha Office March