പ്രതീകാത്മക ചിത്രം
പുല്‍പ്പള്ളി: ബാങ്ക് വായ്പ കുടിശിക തിരിച്ചടവിന് സാവകാശം ലഭിക്കുന്നതിന് ഇടപെടണമെന്ന് അഭ്യര്‍ഥിച്ച് പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ ജപ്തി-സര്‍ഫാസി നടപടി നേരിടുന്ന കര്‍ഷകരില്‍ നൂറോളം പേര് കേന്ദ്ര-സംസ്ഥാന കൃഷി മന്ത്രിമാര്‍ക്ക് കത്തയച്ചു.
തിരിച്ചടവിന് സാവകാശം ലഭിക്കുന്നതിനൊപ്പം മുഴുവന്‍ വായ്പകളുടെയും പലിശയും പിഴപ്പലിശയും എഴുതിത്തള്ളണമെന്ന് ആവശ്യവും കത്തിലുണ്ട്. ദേശാത്കൃത, സഹകരണ ബാങ്കുകളില്‍ വായ്പ കുടിശികയായ 1,500 ഓളം കര്‍ഷകരാണ് പുല്‍പ്പള്ളി മേഖലയില്‍ മാത്രം ജപ്തി-സര്‍ഫാസി ഭീഷണി നേരിടുന്നത്. ഭൂനികുതി പോലും അടയ്ക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് കര്‍ഷകരില്‍ ചിലര്‍.
കാര്‍ഷികത്തകര്‍ച്ചയാണ് കര്‍ഷകരില്‍ പലരും വായ്പ തിരിച്ചടയ്ക്കാത്തതിന് കാരണം. ഇക്കാര്യം കത്തില്‍ വിശദീകരിക്കുന്നുണ്ട്.