x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ങ്ങ​ന്നൂ​ർ കോ​ട​തി​യി​ൽ മു​ൻ​സി​ഫി​നുനേ​രേ ആ​ക്ര​മ​ണ​ം; മു​ൻ​സി​ഫി​നും ര​ണ്ടു ജീ​വ​ന​ക്കാ​ർ​ക്കും പ​രി​ക്ക്


Published: June 4, 2026 06:41 AM IST | Updated: June 4, 2026 06:41 AM IST

ചെ​ങ്ങ​ന്നൂ​ർ: മു​ൻ​സി​ഫ് കോ​ട​തി​യി​ൽ മു​ൻ​സി​ഫി​നു നേ​രേ യു​വാ​വി​ന്‍റെ വ​ധ​ശ്ര​മം. ആ​ക്ര​മ​ണ​ത്തി​ൽനി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ഓ​ടു​ന്ന​തി​നി​ടെ വീ​ണ് മു​ൻ​സി​ഫ് അ​മ​ല ലോ​റ​ൻ​സി​നും പ്ര​തി​യെ ത​ട​യാ​ൻ ശ്ര​മി​ച്ച ര​ണ്ടു കോ​ട​തി ജീ​വ​ന​ക്കാ​ർ​ക്കും പ​രി​ക്കേ​റ്റു.

പ്ര​തി​യാ​യ ചെ​ങ്ങ​ന്നൂ​ർ പെ​രി​ങ്ങാ​ല മോ​ഹി​നി സ​ദ​ന​ത്തി​ൽ അ​രു​ൺമോ​ഹ​നെ (28) കോ​ട​തി ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. ഇ​യാ​ൾ​ക്കെ​തി​രേ നി​ല​വി​ൽ കോ​ട​തി​യി​ൽ കേ​സു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോടെ​യാ​ണ് കോ​ട​തി​യെ​യും ജ​ന​ങ്ങ​ളെ​യും ഭീ​തി​യി​ലാ​ഴ്ത്തി​യ സം​ഭ​വം ന​ട​ന്ന​ത്. ഹെ​ൽ​മെ​റ്റും റെ​യി​ൻ​കോ​ട്ടും ധ​രി​ച്ച് മു​ൻ​സി​ഫി​ന്‍റെ ചേ​മ്പ​റി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി​യ പ്ര​തി, അ​മ​ല ലോ​റ​ൻ​സ് അ​ല്ലേ? എ​ന്ന് ചോ​ദി​ച്ച് അ​ക്ര​മ​ത്തി​ന് മു​തി​രു​ക​യാ​യി​രു​ന്നു.

പ്ര​തി​യു​ടെ ഭാ​വ​മാ​റ്റം ക​ണ്ട് പ​രി​ഭ്രാ​ന്ത​യാ​യ മു​ൻ​സി​ഫ് ചേ​മ്പ​റി​ൽനി​ന്നും ജീ​വ​ന​ക്കാ​രു​ടെ ഓ​ഫീ​സി​ലേ​ക്ക് ഓ​ടി​ക്ക​യ​റി. ഇ​തി​നി​ട​യി​ൽ തെ​ന്നി​വീ​ണാ​ണ് പ​രി​ക്കേ​റ്റ​ത്. തു​ട​ർ​ന്ന് പ്രാ​ണ​ര​ക്ഷാ​ർ​ഥം തൊ​ട്ട​ടു​ത്തു​ള്ള ബാ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫീ​സി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​യ അ​വ​ർ വാ​തി​ല​ട​ച്ച് അ​ക​ത്തി​രു​ന്നാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ഈ ​സ​മ​യം ഓ​ഫീ​സി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു ജീ​വ​ന​ക്കാ​ർ പ്ര​തി​യെ ത​ട​യാ​ൻ ശ്ര​മി​ച്ച​തോ​ടെ ചേ​മ്പ​റി​നു​ള്ളി​ൽ മ​ൽ​പ്പി​ടു​ത്ത​മു​ണ്ടാ​യി.

ആ​ക്ര​മ​ണ​ത്തി​ൽ ജീ​വ​ന​ക്കാ​ർ​ക്കും പ​രി​ക്കേ​റ്റു. നി​ല​ത്തു​വീ​ണ ഒ​രു ജീ​വ​ന​ക്കാ​ര​ന്‍റെ നെ​ഞ്ചി​ൽ പ്ര​തി ക്രൂ​ര​മാ​യി ച​വി​ട്ടു​ക​യും ചെ​യ്തു. പ്ര​തി​യു​ടെ റെ​യി​ൻ​കോ​ട്ടി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചി​രു​ന്ന ചി​ല്ലു​കു​പ്പി മ​ൽ​പ്പി​ടിത്ത​ത്തി​നി​ട​യി​ൽ നി​ല​ത്തു​വീ​ണ് പൊ​ട്ടിച്ചിത​റി.

ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം കോ​ട​തി വ​ള​പ്പി​ൽ​നി​ന്നും റോ​ഡി​ലേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ കോ​ട​തി ജീ​വ​ന​ക്കാ​രും സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്ന് പി​ന്തു​ട​ർ​ന്ന് കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സെ​ത്തി ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ​രി​ക്കേ​റ്റ മു​ൻ​സി​ഫ് അ​മ​ല ലോ​റ​ൻ​സി​നെ​യും കോ​ട​തി ജീ​വ​ന​ക്കാ​രെ​യും ചെ​ങ്ങ​ന്നൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കോ​ട​തി​ക്കു​ള്ളി​ൽ മു​ൻസി​ഫി​നു നേ​രേയും ജീ​വ​ന​ക്കാ​ർ​ക്കുനേ​രേയും ഉ​ണ്ടാ​യ അ​തി​ക്ര​മ​ത്തി​ൽ ചെ​ങ്ങ​ന്നൂ​ർ ബാ​ർ അ​സോ​സി​യേ​ഷ​ൻ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബാ​ർ അ​സോ​സി​യേ​ഷ​ൻ ഇ​ന്ന​ത്തെ കോ​ട​തി ന​ട​പ​ടി​ക​ളി​ൽനി​ന്നും വി​ട്ടുനി​ന്നു​വെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കോ​ട​തി​ക​ളു​ടെ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​വും ശ​ക്ത​മാ​യി​ട്ടു​ണ്ട്.

Tags : nattu vishesham Munsif attacked Chengannur court

Recent News

Corehub Up