x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​ണ്‍ കൃ​ഷി പ​രി​ശീ​ല​ന, വി​പ​ണ​നം സം​ഘ​ടി​പ്പി​ച്ചു


Published: June 24, 2026 07:44 AM IST | Updated: June 24, 2026 07:44 AM IST

തേ​ഞ്ഞി​പ്പ​ലം: തൃ​ശൂ​ർ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ് സ​ർ​വീ​സ് സൊ​സൈ​റ്റി​യും തേ​ഞ്ഞി​പ്പ​ലം ദീ​പ്തി ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റും സം​യു​ക്ത​മാ​യി കൂ​ണ്‍ കൃ​ഷി പ​രി​ശീ​ല​ന, വി​പ​ണ​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ബോ​ട്ട​ണി വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഡോ. ​ദീ​പ്ന ല​ത ഉ​ദ്ഘാ​ട​നം ചെ​യ്തു.

ദീ​പ്തി ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ന്‍റെ ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന സു​വ​ർ​ണ ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ദീ​പ്തി ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ. ​വി​ത്സ​ൻ കോ​ക്കാ​ട്ട് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. യോ​ഗ​ത്തി​ൽ സം​ഘാ​ട​ക സ​മി​തി സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​വി. അ​ഗ​സ്റ്റി​ൻ, പി.​ജെ. സ​ണ്ണി​ച്ച​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കാ​ലി​ക്ക​ട്ടി​ലു​ള്ള എ​ൻ സെ​യി​ൽ ബ​യോ​ടെ​ക്കി​ന്‍റെ പ്ര​തി​നി​ധി​ക​ളാ​യ ഡോ.​ കെ. ശ്രീ​ജ, മി​നി ഫെ​സി​ൽ എ​ന്നി​വ​ർ ക്ലാ​സ് ന​യി​ച്ചു.

Tags : nattu vishesham Mushroom farming training

Recent News

Corehub Up