വൈക്കം: വൈക്കം ബ്ലോക്ക്തല ഭാരതീയ പ്രകൃതി കൃഷി കിസാൻ മേളയും കൂൺ ഗ്രാമ പദ്ധതി ഉദ്ഘാടനവും നടത്തി. വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ നഗരസഭ ചെയർപേഴ്സൺ പ്രീതാ രാജേഷിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സി.കെ. ആശ എംഎൽഎ പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. ഹോർട്ടി കൾച്ചർ മിഷൻ ഡെപ്യൂട്ടി ഡയറക്ടർ ലെൻസി പദ്ധതി വിശദീകരണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു, നഗരസഭാ കൗൺസിലർമാരായ സിന്ധു സജീവൻ, രാധിക ശ്യാം, ഏബ്രഹാം പഴയകടവൻ, രേണുക രതീഷ്, ബിജിമോൾ, കൃഷി അസിസ്റ്റന്റ് മെയ്സൺ മുരളി, കാർഷിക വികസനസമിതി അംഗങ്ങളായ പവിത്രൻ, സോമൻപിള്ള, വേണുഗോപാൽ, മോഹനൻ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.