കുറുവ പഞ്ചായത്ത് മുസ്ലിംലീഗ് സംഘടിപ്പിച്ച മണ്‍സൂണ്‍ ക്യാന്പ് മങ്കട മണ്ഡലം ലീഗ് പ്രസിഡന്റ് കെ.പി. സാദിഖലി ഉദ്ഘാടനം ചെയ്യുന്നു.
കുറുവ: കുറുവ പഞ്ചായത്ത് മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ ഐകെടിഎം കോളജിൽ മണ്‍സൂണ്‍ ക്യാന്പ് സംഘടിപ്പിച്ചു. മങ്കട മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കെ.പി. സാദിഖലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ് പാലയിൽ സലാം അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി അനീസ് കണക്കയിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ക്യാന്പിന്റെ ഫെസിലിറ്റേറ്ററായ അഡ്വ. ജസീൽ മഞ്ചേരി ക്യാന്പിനെക്കുറിച്ച് വിശദീകരിച്ചു.മങ്കട മണ്ഡലം മുസ്ലിംലീഗ് ട്രഷറർ കുരിക്കൾ മുനീർ, സെക്രട്ടറി സി.എച്ച്. മുസ്തഫ, പഞ്ചായത്ത് പ്രസിഡന്റ് സലാം, ശിഹാബ് പൂഴിത്തറ, ഹാറൂണ്‍ റഷീദ്, പാറയിൽ അബൂട്ടി എന്നിവർ പ്രസംഗിച്ചു. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജുവൈരിയ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അസ്മാബി, ഫൗസിയ പെരുന്പള്ളി, ബ്ലോക്ക് പഞ്ചായത്ത് അംഗം റാഫി കൊളത്തൂർ, അനീസ് മക്കരപ്പറന്പ്, യൂസഫ് മുല്ലപ്പള്ളി, മോയിക്കൽ സുലൈഖ, കെ.കെ. അസീസ്, ശാക്കിർ തുടങ്ങിയവർ നേതൃത്വം നൽകി.
Tags : nattu vishesham Muslim League monsoon camp.