x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ത​ല​പ്പൊ​ഴി വിഷയം: പ​രി​ഹാ​രം വൈ​കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ


Published: August 4, 2026 06:58 AM IST | Updated: August 4, 2026 06:58 AM IST

മു​ത​ല​പ്പൊ​ഴി


ചി​റ​യി​ൻ​കീ​ഴ്: പെ​രു​മാ​തു​റ - താ​ഴ​മ്പ​ള്ളി മു​ത​ല​പ്പൊ​ഴി​യി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വീ​ണ്ടും ജീ​വ​ൻ ന​ഷ്ട​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ശാ​ശ്വ​ത​സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്ന് സ്വ​ത​ന്ത്ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. അ​പ​ക​ട​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഭാ​ര​വാ​ഹി​ക​ൾ.

അ​പ​ക​ട സാ​ധ്യ​ത​യേ​റി​യ മേ​ഖ​ല​യെ​ന്ന നി​ല​യി​ൽ മു​ത​ല​പ്പൊ​ഴി​യി​ൽ ശാ​സ്ത്രീ​യ​മാ​യ സു​ര​ക്ഷാ​ന​ട​പ​ടി​ക​ളും സ്ഥി​രം സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ളും ന​ട​പ്പാ​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ വീ​ഴ്ച വ​രു​ത്തി​യ​താ​ണ് ആ​വ​ർ​ത്തി​ച്ചു​ള്ള ദു​ര​ന്ത​ങ്ങ​ൾ​ക്ക് കാ​ര​ണ​മെ​ന്നു ഫെ​ഡ​റേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ച്ചു. അ​ഴി​മു​ഖ​ത്ത് ഫൈ​ബ​ർ ബോ​ട്ട് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ, സ​മ​യ​ബ​ന്ധി​ത​മാ​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ന്നി​രു​ന്നെ​ങ്കി​ൽ കൂ​ടു​ത​ൽ ജീ​വ​നു​ക​ൾ ര​ക്ഷി​ക്കാ​നാ​കു​മാ​യി​രു​ന്നു​വെ​ന്നാ​ണ് സം​ഘ​ട​ന​യു​ടെ വി​ല​യി​രു​ത്ത​ൽ. കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ തെ​ര​ച്ചി​ൽ ആ​രം​ഭി​ക്കാ​നു​ണ്ടാ​യ കാ​ല​താ​മ​സം ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്തി ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഫെ​ഡ​റേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

പെ​രു​മാ​തു​റ - മു​ത​ല​പ്പൊ​ഴി​യി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥി​രം കോ​സ്റ്റ് ഗാ​ർ​ഡ് അ​ല്ലെ​ങ്കി​ൽ പ​രി​ശീ​ല​നം ല​ഭി​ച്ച മ​റൈ​ൻ റെ​സ്ക്യൂ യൂ​ണി​റ്റ് സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം നി​ര​വ​ധി ത​വ​ണ ഉ​ന്ന​യി​ച്ചി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. അ​പ​ക​ടം ന​ട​ന്നാ​ൽ അ​നു​ശോ​ച​ന​വും പ്ര​ഖ്യാ​പ​ന​ങ്ങ​ളും മാ​ത്ര​മാ​ണ് ആ​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന സ്ഥി​രം ന​ട​പ​ടി​ക​ൾ ന​ട​പ്പാ​കു​ന്നി​ല്ലെ​ന്നും ഫെ​ഡ​റേ​ഷ​ൻ വി​മ​ർ​ശി​ച്ചു.

മു​ത​ല​പ്പൊ​ഴി​യി​ൽ ആ​വ​ശ്യ​മാ​യ ഡ്ര​ഡ്ജിം​ഗ് സ്ഥി​ര​മാ​യി ന​ട​ത്താ​ത്ത​തി​നാ​ൽ പൊ​ഴി​മു​ഖ​ത്തി​ന്‍റെ ആ​ഴ​വും വീ​തി​യും ഗ​ണ്യ​മാ​യി കു​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും ഇ​തു​മൂ​ലം ക​ട​ലി​ന്‍റെ സ്വാ​ഭാ​വി​ക ഒ​ഴു​ക്കി​നു ത​ട​സു​മു​ണ്ടാ​കു​ക​യും അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​ക്കു​ക​യും ചെ​യ്യു​ന്നു. ശാ​സ്ത്രീ​യ പ​ഠ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്ഥി​ര​മാ​യ സു​ര​ക്ഷാ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്നും മ​രി​ച്ച മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യ​വും ആ​ശ്രി​ത​ർ​ക്ക് സ്ഥി​ര​മാ​യ പു​ന​ര​ധി​വാ​സ പാ​ക്കേ​ജും പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ഫെ​ഡ​റേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. സ്വ​ത​ന്ത്ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ സം​ഘ​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി. ​സ്റ്റെ​ല്ല​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഞ്ചു​തെ​ങ്ങ് അ​നി​ൽ, തു​മ്പ ഫ്രാ​ൻ​സി​സ്, അ​രു​ൺ, അ​നു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Muthalappozhi issue Fisherfolk say

Recent News

Corehub Up