x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​വാ​റ്റു​പു​ഴ വാ​ലി ഇ​റി​ഗേ​ഷ​ന്‍ പ്രോ​ജ​ക്ട് : ക​നാ​ലു​ക​ള്‍ ത​ക​ര്‍​ച്ച​യി​ൽ

വെബ് ഡെസ്ക്
Published: July 21, 2026 01:43 AM IST | Updated: July 21, 2026 01:43 AM IST

മൂ​വാ​റ്റു​പു​ഴ വാ​ലി ഇ​റി​ഗേ​ഷ​ന്‍ പ്രോ​ജ​ക്ട് ക​നാ​ലു​ക​ളു​ടെ ഭി​ത്തി ത​ക​ര്‍​ന്ന നി​ല​യി​ല്‍.

മൂ​വാ​റ്റു​പു​ഴ: വേ​ന​ല്‍​ക്കാ​ല​ത്ത് ജ​ന​ങ്ങ​ളു​ടെ​യും ക​ര്‍​ഷ​ക​രു​ടെ​യും പ്ര​ധാ​ന ആ​ശ്ര​യ​മാ​യ മൂ​വാ​റ്റു​പു​ഴ വാ​ലി ഇ​റി​ഗേ​ഷ​ന്‍ പ്രോ​ജ​ക്ട് ക​നാ​ലു​ക​ള്‍ നാ​ശ​ത്തി​ന്‍റെ വ​ക്കി​ല്‍. ക​നാ​ലി​ന്‍റെ ഭി​ത്തി​ക​ള്‍ ത​ക​രു​ക​യും കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത ഭാ​ഗ​ങ്ങ​ള്‍ ഭൂ​രി​ഭാ​ഗ​വും ന​ശി​ക്കു​ക​യും ചെ​യ്ത നി​ല​യി​ലാ​ണ്.

ക​ഴി​ഞ്ഞ 10 വ​ര്‍​ഷ​മാ​യി യാ​തൊ​രു​വി​ധ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ഇ​വി​ടെ ന​ട​ന്നി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ക​നാ​ല്‍ റോ​ഡു​ക​ളു​ടെ അ​വ​സ്ഥ​യും ദ​യ​നീ​യ​മാ​ണ്.

റോ​ഡു​ക​ള്‍ ത​ക​ര്‍​ന്നു കി​ട​ക്കു​ന്ന​തി​നാ​ല്‍ മ​ഴ​വെ​ള്ളം കു​ത്തി​യൊ​ലി​ച്ച് ക​നാ​ലി​ലേ​ക്ക് ഇ​റ​ങ്ങു​ക​യും ഇ​ത് ക​നാ​ലി​ന്‍റെ ഘ​ട​ന​യെ​ത്ത​ന്നെ ബാ​ധി​ക്കു​ന്ന ത​ര​ത്തി​ല്‍ കൂ​ടു​ത​ല്‍ നാ​ശ​ന​ഷ്ട​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. ക​നാ​ലി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ കാ​ര​ണം ഇ​ക്കു​റി വ​ള​രെ വൈ​കി​യാ​ണ് വെ​ള്ളം തു​റ​ന്നു​വി​ട്ട​ത്. എ​ന്നാ​ല്‍ മ​ഴ​ക്കാ​ല​ത്തി​ന് തൊ​ട്ടു​മു​മ്പ് ത​ന്നെ വെ​ള്ളം നി​ര്‍​ത്ത​ലാ​ക്കു​ക​യും ചെ​യ്തു. ഇ​തു പ്ര​ദേ​ശ​ത്തെ കൃ​ഷി​യേ​യും ജ​ന​ങ്ങ​ളു​ടെ കു​ടി​വെ​ള്ള ല​ഭ്യ​ത​യെ​യും സാ​ര​മാ​യി ബാ​ധി​ച്ചു.

ക​നാ​ലി​ന് ഇ​രു​വ​ശ​വു​മു​ള്ള വ​ലി​യ മ​ര​ങ്ങ​ളും കാ​ടു​ക​യ​റി​യ അ​വ​സ്ഥ​യും ക​നാ​ലി​ന്‍റെ നി​ല​നി​ല്പി​ന് വ​ന്‍ ഭീ​ഷ​ണി​യാ​ണ് ഉ​യ​ര്‍​ത്തു​ന്ന​ത്. ഇ​വ അ​ടി​യ​ന്ത​ര​മാ​യി വെ​ട്ടി​മാ​റ്റി ക​നാ​ല്‍ സം​ര​ക്ഷി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​ക​ണം. കേ​ര​ള​ത്തി​ലെ ക​നാ​ലു​ക​ളു​ടെ കൃ​ത്യ​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കും സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നു​മാ​യി സം​സ്ഥാ​ന ത​ല​ത്തി​ല്‍ ഒ​രു ഇ​റി​ഗേ​ഷ​ന്‍ ക​നാ​ല്‍ ബോ​ര്‍​ഡ് രൂ​പീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : Irrigation Project Nattuvishesham DistrictNews

Recent News

Corehub Up