x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"ല​ഹ​രി​വി​മു​ക്തം എ​ന്‍റെ ക​ബ​നി​ഗി​രി’ കാ​ന്പ​യി​ൻ തു​ട​ങ്ങി

വെബ് ഡെസ്ക്
Published: July 21, 2026 02:39 AM IST | Updated: July 21, 2026 02:39 AM IST

"ല​ഹ​രി​വി​മു​ക്തം എ​ന്‍റെ ക​ബ​നി​ഗി​രി’ കാ​ന്പ​യി​ൻ ഉ​ദ്ഘാ​ടന​ച്ച​ട​ങ്ങ്

പു​ൽ​പ്പ​ള്ളി: ക​ബ​നി​ഗി​രി നി​ർ​മ​ല സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ "ല​ഹ​രി​വി​മു​ക്തം എ​ന്‍റെ ക​ബ​നി​ഗി​രി’ കാ​ന്പ​യി​ൻ തു​ട​ങ്ങി. മാ​നേ​ജ​ർ ഫാ. ​ജോ​ണി ക​ല്ലു​പു​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.
\

കാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ടൗ​ണി​ലും വീ​ടു​ക​ളി​ലും വാ​ഹ​ന​ങ്ങ​ളി​ലും പ​തി​ക്കു​ന്ന​തി​ന് ത​യാ​റാ​ക്കി​യ സ്റ്റി​ക്ക​റി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​നു ക​ച്ചി​റ​യി​ൽ നി​ർ​വ​ഹി​ച്ചു. മാ​ന​ന്ത​വാ​ടി രൂ​പ​ത കോ​ർ​പേ​റേ​റ്റ് വി​ദ്യാ​ഭ്യാ​സ ഏ​ജ​ൻ​സി ന​ട​പ്പാ​ക്കു​ന്ന "ബി​യോ​ണ്ട് ദ ​ബ​സ്’ ല​ഹ​രി​വി​രു​ദ്ധ പ​രി​പാ​ടി​യു​ടെ ലോ​ഗോ എ​സ്ഐ ബെ​ന്നി തോ​മ​സ് പ്ര​കാ​ശ​നം ചെ​യ്തു. സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ജെ​യ്മോ​ൾ തോ​മ​സ്, ഹൈ​സ്കൂ​ൾ ഹെ​ഡ് മാ​സ്റ്റ​ർ എ.​ടി. ഷാ​ജി, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് സോ​ജി തോ​മ​സ്, അ​ധ്യാ​പ​ക​രാ​യ ഷി​ജി തോ​മ​സ്, എം.​ടി. ബി​നു, എം.​എം. ആ​ന്‍റ​ണി, ജോ​മ​റ്റ് മാ​ത്യു, മു​ൻ കാ​യി​കാ​ധ്യാ​പ​ക​ൻ പി.​ജെ. ജോ​ണ്‍​സ​ണ്‍, പി​ടി​എ അം​ഗം സി​ജോ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ടൂ​ർ​ണ​മെ​ന്‍റു​ക​ൾ, ബോ​ധ​വ​ത്ക​ര​ണം, സ​ർ​വേ, സ്ക്വാ​ഡ് രൂ​പീ​ക​ര​ണം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളും ര​ക്ഷി​താ​ക്ക​ൾ, പ​രി​സ​ര​വാ​സി​ക​ൾ, വ്യാ​പാ​രി​ക​ൾ എ​ന്നി​വ​രു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്തി ന​ട​ത്തു​ന്ന കാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​ണ്.

Tags : Nattuvishesham DistrictNews

Recent News

Corehub Up