x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നന്നങ്ങാടി: ഇ​രൂ​ള്‍​കു​ന്ന് മേ​ഖ​ല​യി​ല്‍ പ​ര്യ​വേ​ഷ​ണം

വെബ് ഡെസ്ക്
Published: August 19, 2026 10:39 PM IST | Updated: August 19, 2026 10:39 PM IST

കാ​ഞ്ഞി​ര​പ്പു​ഴ ഇ​രൂ​ള്‍​കു​ന്ന് വ​ന​മേ​ഖ​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ന​ന്ന​ങ്ങാ​ടി​ക​ള്‍​ക്ക് സ​മീ​പം ആ​ര്‍​ക്കി​യോ​ള​ജി വി​ഭാ​ഗ​വും വ​നം ഉ​ദ്യോ​ഗ​സ്ഥ​രും.

എ​ട​ക്ക​ര: കാ​ഞ്ഞി​ര​പ്പു​ഴ വ​ന​ത്തി​ലെ ഇ​രൂ​ള്‍​കു​ന്ന് മേ​ഖ​ല​യി​ല്‍ ന​ന്ന​ങ്ങാ​ടി​ക​ള്‍ ക​ണ്ടെ​ത്തി​യ സം​വ​ത്തി​ല്‍ കോ​ഴി​ക്കോ​ട് പ​ഴ​ശി​രാ​ജ ആ​ര്‍​ക്കി​യോ​ള​ജി കോ​ള​ജ് സം​ഘം പ​ര്യ​വേ​ഷ​ണം തു​ട​ങ്ങി. വ​ന​ത്തി​ല്‍ പ​ല​യി​ട​ങ്ങ​ളി​ലും ന​ന്ന​ങ്ങാ​ടി​ക​ള്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​വ പൊ​ട്ടാ​തെ പു​റ​ത്തെ​ടു​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് തു​ട​രു​ന്ന​ത്. ഇ​രു​മ്പ് യു​ഗ​ത്തി​ലേ​താ​യി​രി​ക്കാം ന​ന്ന​ങ്ങാ​ടി​ക​ള്‍ എ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ല്‍. ന​ന്ന​ങ്ങാ​ടി​ക​ള്‍​ക്ക് 2000 വ​ര്‍​ഷ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് അ​നു​മാ​നം.

ഗ്രാ​നൈ​റ്റ് പ്ലേ​റ്റു​ക​ള്‍ കൊ​ണ്ടാ​ണ് ന​ന്ന​ങ്ങാ​ടി​ക​ളു​ടെ മു​ക​ള്‍ ഭാ​ഗം അ​ട​ച്ചി​ട്ടു​ള്ള​ത്. വി​ശ​ദ​മാ​യ പ​ഠ​ന​ങ്ങ​ള്‍​ക്കും പ​രി​ശോ​ധ​ന​ക​ള്‍​ക്കും ശേ​ഷ​മേ കൃ​ത്യ​മാ​യ സ്ഥി​രീ​ക​ര​ണ​മു​ണ്ടാ​കൂ. മ​ഹാ​ശി​ലാ​യു​ഗ​ത്തി​ല്‍ മൃ​ത​ശ​രീ​ര​ങ്ങ​ള്‍ ക​ഴു​കു​ന്ന​തി​നോ സം​സ്‌​ക​രി​ച്ച ശേ​ഷം എ​ല്ലു​ക​ള്‍ നി​ക്ഷേ​പി​ക്കാ​നോ ആ​യി​രു​ന്നു ഇ​ത്ത​രം ന​ന്ന​ങ്ങാ​ടി​ക​ള്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.

മ​ഴ​ക്കു​ഴി നി​ര്‍​മാ​ണ​ത്തി​ലേ​ര്‍​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ളാ​ണ് ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ന​ന്ന​ങ്ങാ​ടി​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. കോ​ഴി​ക്കോ​ട് പ​ഴ​ശി​രാ​ജ കോ​ള​ജി​ലെ ആ​ര്‍​ക്കി​യോ​ള​ജി വി​ഭാ​ഗം എ​സ്‌​ക​വേ​ഷ​ന്‍ അ​സി​സ്റ്റന്‍റ് വി​മ​ല്‍ കു​മാ​ര്‍, റി​സ​ര്‍​ച്ച് അ​സി​സ്റ്റ​ന്‍റുമാരായ ഡോ. ​പി.​എ​ന്‍. ആ​ര്യ, ടി. ​ജീ​ന, എം.​സി. സ​ജു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​ര്യ​വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. നി​ല​മ്പൂ​ര്‍ ഫോ​റ​സ്റ്റ് റേഞ്ച് ഓ​ഫീ​സ​ര്‍ കെ.​പി. ജി​നേ​ഷ്, എ​സ്എ​ഫ്ഒ ര​തീ​ഷ്, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍​മാ​രാ​യ മാ​നു, പി.​പി. ര​തീ​ഷ് എ​ന്നി​വ​ര്‍ പ​ര്യ​വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​വ​രാ​ണ്.

Tags : Nattuvishesham Local News Nannangadi Irulkunnu area

Recent News

Corehub Up