x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ ഗൈ​ന​ക്കോ​ള​ജി കോ​ൺ​ഫ​റ​ൻ​സ് "ഫീ​റ്റോ ലൈ​ഫ് 2026' അ​ടൂ​രി​ൽ ഏ​ഴി​ന്


Published: June 5, 2026 01:49 AM IST | Updated: June 5, 2026 01:49 AM IST

അ​ടൂ​ർ: വ​ന്ധ്യ​ത, ഫീ​റ്റ​ൽ മെ​ഡി​സി​ൻ, ജ​നി​ത​ക​ശാ​സ്ത്രം, ഉ​യ​ർ​ന്ന അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള ഗ​ർ​ഭ​ധാ​ര​ണം എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള ഡോ​ക്ട​ർ​മാ​രു​ടെ ദേ​ശീ​യ സ​മ്മേ​ള​നം "ഫീ​റ്റോ ലൈ​ഫ് 2026' ഏ​ഴി​ന് അ​ടൂ​ർ ട്രി​നി​റ്റി ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കും. രാ​വി​ലെ ഒ​ൻ​പ​തി​ന് പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ർ എ. ​നി​സാ​മു​ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ലാ പ്രോ-​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​സി.​പി. വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

കോ​ൺ​ഫ​റ​ൻ​സ് ചെ​യ​ർ​പേ​ഴ്സ​ണും അ​ടൂ​ർ ഗൈ​നെ​ക്കോ​ള​ജി സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റു​മാ​യ ഡോ. ​ബി പ്ര​സ​ന്ന​കു​മാ​രി, ലൈ​ഫ് ലൈ​ൻ ആ​ശു​പ​ത്രി ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​എ​സ്. പാ​പ്പ​ച്ച​ൻ, മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​മാ​ത്യൂ​സ് ജോ​ൺ, ക​ൺ​സ​ൾ​ട്ട​ന്‍റ് ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ. ​പി.​കെ. ഷീ​ബ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

അ​ടൂ​ർ ലൈ​ഫ് ലൈ​ൻ മ​ൾ​ട്ടി​സ്പെ​ഷ്യാ​ൽ​റ്റി ആ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള ഒ​ബ്സ്റ്റ​ട്രി​ക്സ് ആ​ൻ​ഡ് ഗൈ​നെ​ക്കോ​ള​ജി സൊ​സൈ​റ്റി​യു​ടെ​യും കേ​ര​ള ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഒ​ബ്സ്റ്റ​ട്രി​ക്സ് ആ​ൻ​ഡ് ഗൈ​ന​ക്കോ​ള​ജി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്.
കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​നി​ന്നു​മാ​യി 250 ഡോ​ക്ട​ർ​മാ​ർ കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കും.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നാ​ല് പ്ര​ബ​ന്ധ​ങ്ങ​ളു​ടെ അ​വ​ത​ര​ണ​ത്തി​ന് പു​റ​മേ നാ​ല് സെ​ഷ​നു​ക​ളി​ലാ​യി പാ​ന​ൽ ച​ർ​ച്ച​യും ന​ട​ക്കും. ഡോ. ​എം. അ​നി​ത, ഡോ. ​രാ​ജു നാ​യ​ർ, ഡോ. ​ബി​ജോ​യ് ബാ​ല​കൃ​ഷ്ണ​ൻ, ഡോ. ​വി.​എ​ച്ച്. ശ​ങ്ക​ർ, ഡോ. ​ഗീ​തേ​ന്ദ്ര ശ​ർ​മ എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും.

പാ​ന​ൽ ച​ർ​ച്ച​ക​ൾ ഡോ. ​ഷീ​ല ബാ​ല​കൃ​ഷ്ണ​ൻ, ഡോ. ​അ​നു​സ്മി​ത ആ​ൻ​ഡ്രൂ​സ്, ഡോ. ​ബി. പ്ര​സ​ന്ന​കു​മാ​രി, ഡോ. ​ബി.​എ​സ്. ക​ല, ഡോ. ​ല​ളി​താം​ബി​ക ക​രു​ണാ​ക​ര​ൻ, ഡോ. ​സം​ഗീ​ത മേ​നോ​ൻ എ​ന്നി​വ​ർ ന​യി​ക്കും.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up