x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ​പാ​ത 66: സ​ർ​വീ​സ് റോ​ഡി​ൽ ച​തി​ക്കു​ഴി


Published: June 15, 2026 05:56 AM IST | Updated: June 15, 2026 05:56 AM IST

ചാ​വ​ക്കാ​ട്: ദേ​ശീ​യ​പാ​ത 66 സ​ർ​വീ​സ് റോ​ഡി​ൽ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടു.
മ​ണ​ത്ത​ല കെ​എ​സ്ഇ​ബി ഓ​ഫീ​സി​നു​സ​മീ​പം അ​ടു​ത്ത് സ​ർ​വീ​സ് റോ​ഡി​ന്‍റെ കി​ഴ​ക്കു​ഭാ​ഗ​ത്താ​ണ് ച​തി​ക്കു​ഴി രൂ​പ​പ്പെ​ട്ട​ത്. ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ണ​ത്ത​ല പ​ള്ളി​ക്കു​ളം​നി​ക​ത്തി​യ സ്ഥ​ല​ത്താ​ണ് ഗ​ർ​ത്തം രൂ​പ​പ്പെ​ട്ട​ത്.

കു​ളം നി​ക​ത്തു​ന്ന​തി​ന് ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ ക​രാ​ർ ന​ൽ​കി​യ​വ​ർ നി​ല​വി​ലെ റോ​ഡി​ലെ മു​റി​ച്ചു​മാ​റ്റി​യ മ​ര​ത്ത​ടി​ക​ളും തെ​ങ്ങി​ൻ ത​ടി​യും കു​റ്റി​ക​ളും
കു​ളം തൂ​ർ​ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ഇ​വ ദ്ര​വി​ച്ചു​പോ​യ​താ​വാം വ​ലി​യ ഗ​ർ​ത്തം രൂ​പ​പ്പെ​ടാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് സ​മീ​പ​വാ​സി​ക​ൾ പ​റ​യു​ന്നു.ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​രു​ച​ക്രക്കാ​ർ​ക്കാ​ണ് കു​ഴി കൂ​ടു​ത​ൽ ഭീ​ഷ​ണി.

Tags : nattu vishesham National Highway

Recent News

Corehub Up