x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ​പാ​ത 85 നി​ര്‍​മാ​ണം: ഹൈ ​ലെ​വ​ല്‍ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് വൈ​ക​രു​ത്-എം​പി


Published: May 3, 2026 05:47 AM IST | Updated: May 3, 2026 05:47 AM IST

തൊ​ടു​പു​ഴ: ദേ​ശീ​യ​പാ​ത 85ല്‍ ​നേ​ര്യ​മം​ഗ​ലം മു​ത​ല്‍ വാ​ള​റ വ​രെ​യു​ള്ള ഭാ​ഗ​ത്തെ റോ​ഡ് വീ​തി​കൂ​ട്ട​ല്‍ ജോ​ലി​ക​ള്‍ അ​നി​ശ്ചി​ത​മാ​യി നീ​ണ്ടു​പോ​കു​ന്ന​തി​നെ​തി​രേ ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി. നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​ടി​യ​ന്ത​ര​മാ​യി പു​ന​രാ​രം​ഭി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ദ്ദേ​ഹം ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് ക​ത്ത്‌​ന​ല്‍​കി. നേ​ര്യ​മം​ഗ​ലം മു​ത​ല്‍ പ​ള്ളി​വാ​സ​ല്‍ വ​രെ 30 മീ​റ്റ​ര്‍ വീ​തി​യി​ലാ​ണ് ദേ​ശീ​യ​പാ​ത സ​ര്‍​ക്കാ​ര്‍ രേ​ഖ​ക​ളി​ലു​ള്ള​ത്. ഇ​ക്കാ​ര്യം സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി​യ​തു​മാ​ണ്.

എ​ന്നാ​ല്‍ വ​നം വ​കു​പ്പും ചി​ല സ്വ​കാ​ര്യ വ്യ​ക്തി​ക​ളും ഉ​യ​ര്‍​ത്തി​യ ത​ട​സം മൂ​ലം നി​ര്‍​മാ​ണം പൂ​ർ​ണ​മാ​യും നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. നി​ര്‍​മാ​ണം പു​ന​രാ​രം​ഭി​ക്കാ​ന്‍ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വു​ണ്ടാ​യി​ട്ടും ന​ട​പ​ടി​ക​ള്‍ വൈ​കു​ന്ന​തി​ല്‍ എം​പി പ്ര​തി​ഷേ​ധം അ​റി​യി​ച്ചു.​ചീ​ഫ് സെ​ക്ര​ട്ട​റി ത​ല​ത്തി​ല്‍ രൂ​പീ​ക​രി​ച്ച ഹൈ​ലെ​വ​ല്‍ ക​മ്മി​റ്റി​യു​ടെ റി​പ്പോ​ര്‍​ട്ട് വ​രാ​ത്ത​താ​ണ് നി​ല​വി​ല്‍ വീ​തി​കൂ​ട്ട​ല്‍ പ്ര​വൃ​ത്തി​ക​ള്‍​ക്ക് ത​ട​സ​മാ​യി നി​ല്‍​ക്കു​ന്ന​ത്. അ​നാ​വ​ശ്യ​മാ​യി റി​പ്പോ​ര്‍​ട്ട് വൈ​കി​പ്പി​ക്കു​ന്ന​ത് ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്ന് എം​പി ചൂ​ണ്ടി​ക്കാ​ട്ടി.

നി​ര്‍​മാ​ണം പാ​തി​വ​ഴി​യി​ല്‍ നി​ല​ച്ച​തോ​ടെ കു​ഴി​ക​ളും കി​ട​ങ്ങു​ക​ളു​മാ​യി റോ​ഡ് അ​തീ​വ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. കാ​ല​വ​ര്‍​ഷം ആ​രം​ഭി​ക്കാ​നി​രി​ക്കെ, നി​ല​വി​ലെ സാ​ഹ​ച​ര്യം റോ​ഡി​ന്‍റെ ഘ​ട​നാ​പ​ര​മാ​യ നി​ല​നി​ല്‍​പ്പി​നെ ബാ​ധി​ക്കു​മെ​ന്നും വ​ലി​യ തോ​തി​ലു​ള്ള മ​ണ്ണി​ടി​ച്ചി​ലി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്നും ക​ത്തി​ല്‍ പ​റ​യു​ന്നു. ഈ ​പ്ര​തി​സ​ന്ധി​ക​ള്‍ ക​ണ​ക്കി​ലെ​ടു​ത്ത് ചീ​ഫ് സെ​ക്ര​ട്ട​റി അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് വീ​തി​യെ​ടു​ക്ക​ല്‍ പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​ക​ണ​മെ​ന്ന് ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി ആ​വ​ശ്യ​പ്പെ​ട്ടു.

Tags : nattu vishesham National Highway 85 construction

Recent News

Corehub Up