x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​പ​ക​ട​മേ​ഖ​ല​യി​ൽ കെ​ണി​യൊ​രു​ക്കി ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ


Published: April 26, 2026 07:00 AM IST | Updated: April 26, 2026 07:00 AM IST

പ​ട്ടി​ക്കാ​ട്: ദേ​ശീ​യ​പാ​ത പീ​ച്ചി റോ​ഡ് ജം​ഗ്ഷ​നു​സ​മീ​പം അ​പ​ക​ട​ക്കെ​ണി​യൊ​രു​ക്കി ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ. നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി കൊ​ണ്ടു​വ​ന്ന വാ​ഹ​ന​ങ്ങ​ൾ ക​ഴി​ഞ്ഞ നാ​ലു​ദി​വ​സ​മാ​യി ദേ​ശീ​യ​പാ​ത​യി​ൽ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ക​യാ​ണ്.

തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള പാ​ത​യി​ൽ പ​ട്ടി​ക്കാ​ട് മേ​ൽ​പ്പാ​ലം ഇ​റ​ങ്ങു​ന്ന ഭാ​ഗ​ത്താ​ണ് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ഇ​ത്ത​ര​ത്തി​ൽ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന​ത്. മേ​ൽ​പ്പാ​ത​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​തി​നു​ശേ​ഷം ഒ​ട്ടേ​റെ അ​പ​ക​ട​ങ്ങ​ൾ ന​ട​ന്നി​ട്ടു​ള്ള മേ​ഖ​ല​യാ​ണി​ത്. നി​ര​വ​ധി​പേ​ർ മ​ര​ണ​പ്പെ​ട്ടി​ട്ടു​മു​ണ്ട്.

എ​ന്നി​ട്ടും അ​ല​ക്ഷ്യ​മാ​യി വാ​ഹ​ന​ങ്ങ​ൾ ഇ​ത്ത​ര​ത്തി​ൽ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന​തു ദേ​ശീ​യ​പാ​ത അ​ധി​കാ​രി​ക​ളു​ടെ അ​നാ​സ്ഥ​യാ​ണെ​ന്നും ഇ​തു വ​ലി​യ അ​പ​ക​ട​ങ്ങ​ൾ​ക്കു വ​ഴി​യൊ​രു​ക്കു​മെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. തൃ​ശൂ​ർ പൂ​ര​ത്തോ​ട​നു​ബ​ന്ധി​ച്ചും ഒ​ട്ടേ​റെ വാ​ഹ​ന​ങ്ങ​ളാ​ണ് ഈ ​ദി​വ​സ​ങ്ങ​ളി​ൽ ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്. അ​ടി​യ​ന്ത​ര​മാ​യി വാ​ഹ​ന​ങ്ങ​ൾ ദേ​ശീ​യ​പാ​ത​യി​ൽ​നി​ന്നു നീ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : nattu vishesham National Highways officials set

Recent News

Corehub Up