ദേവഗിരി സെന്റ് ജോസഫ്സ് കോളജില്‍ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഡപ്യൂട്ടി മേയര്‍ ഡോ. എസ്. ജയശ്രീ ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: ദേവഗിരി സെന്റ് ജോസഫ്സ് കോളജ് ബിസിനസ് മാനേജ്മെന്റ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ എഐസിടിഇ വാണി പദ്ധതിയുടെ ഭാഗമായി ബ്ളൂ ഇക്കണോമി കേരള ഹെറിറ്റേജ്, ഓപ്പര്‍ച്ച്യൂണിറ്റീസ് ആന്‍ഡ് സസ്റ്റെയ്നബിള്‍ ഇക്കണോമിക് ഫ്യൂച്ചര്‍ എന്ന വിഷയത്തില്‍ ദേശീയ സമ്മേളനം ഡെപ്യൂട്ടി മേയര്‍ ഡോ. എസ്. ജയശ്രീ ഉദ്ഘാടനം ചെയ്തു.
കോളജ് പ്രിന്‍സിപ്പല്‍ ഫാ.ഡോ. ബിജു ജോസഫ്, ഡയറക്ടര്‍ ഫാ. സുനില്‍ എം. ആന്റണി, ബിസിനസ് മാനേജ്മെന്റ് വിഭാഗം അസോസിയേറ്റ് പ്രഫസര്‍ ഡോ. എം.ഇ. പ്രേമാനന്ദ്, വകുപ്പ് മേധാവി മനു ആന്റണി, അസിസ്റ്റന്റ് പ്രഫസര്‍ ഡോ. കെ.പി. അജീന എന്നിവര്‍ സംസാരിച്ചു.
കേരളത്തിന്റെ സമുദ്രാധിഷ്ഠിത സമ്പദ് വ്യവസ്ഥയെ സംബന്ധിച്ച ഗവേഷണങ്ങള്‍ക്കും നയരൂപീകരണത്തിനും സുസ്ഥിര വികസന കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തുന്നതിനും സമ്മേളനം സഹായകരമാകുമെന്ന് സംഘാടകര്‍ അറിയിച്ചു.
Tags : Nattuvishesham Local News National Seminar Devagiri College