ഭൂമിദാനച്ചടങ്ങ് കവി വി. മധുസൂദനന് നായര്‍ ഉദ്ഘാടനം ചെയ്യുന്നു.
ഓച്ചിറ: ജീവിതധര്‍മങ്ങള്‍ ശിഥിലമാകുന്ന ഇക്കാലത്ത് ആചാര്യന്മാരുടെ ദര്‍ശനങ്ങളെ പ്രതിഷ്ഠിച്ചു കൊണ്ടു മാത്രമേ മനുഷ്യ കുലത്തിന് നിലനില്ക്കാനാവൂ എന്ന് കവി വി. മധുസൂദനന് നായര്‍. നീലകണ്ഠ തീര്‍ഥപാദരുടെ നൂറ്റിയഞ്ചാമത് സമാധി വാര്‍ഷികത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി പുതിയകാവ് ഋഷി മണ്ഡപത്തില്‍ ശ്രീ നീലകണ്ഠ തീര്‍ഥ സ്വാമി ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച ഭൂമിദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൃഷ്ണവിലാസത്ത് ഗോപിനാഥന് പിള്ളയും ശാന്ത പിള്ളയും ട്രസ്റ്റിന് ഭൂമി കൈമാറി. പ്രഥമ തീര്‍ഥസ്വാമി സാഹിതീയ പുരസ്കാരം ഡോ. സുരേഷ് മാധവ് ഏറ്റുവാങ്ങി.
തുടര്‍ന്ന് അധ്യാപകരെ ആദരിക്കുന്ന ചടങ്ങും ഭക്തജനങ്ങള്‍ക്കുള്ള സഹായ വിതരണവും നടന്നു. ട്രസ്റ്റ് പ്രസിഡന്റ് എച്ച്. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. റിട്ട. എയര്‍ വൈസ് മാര്‍ഷല്‍ പി.കെ. ശ്രീകുമാര്‍, റിട്ട. ഡെപ്യൂട്ടി കളക്ടര്‍ ആര്.ഹരിദാസ്, ട്രസ്റ്റ് സെക്രട്ടറി എം. പ്രസന്നകുമാര്‍, വൈസ് പ്രസിഡന്റ് വി. രവികുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : NattuVishasham DistrictNews