x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഗ്നി​ര​ക്ഷാ​സേ​ന​യ്ക്ക് പു​തി​യ കെ​ട്ടി​ടം; മ​ണ്ണുപ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു


Published: February 6, 2026 05:02 AM IST | Updated: February 6, 2026 05:02 AM IST

കാ​ഞ്ഞി​ര​പ്പ​ള്ളി: അ​ഗ്നി​ര​ക്ഷാ​സേ​ന​യ്ക്ക് പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​തി​ന്‍റെ ആ​ദ്യ ഘ​ട്ട​മാ​യി സ്ഥ​ല​ത്തെ മ​ണ്ണ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു.

കാ​ഞ്ഞി​ര​പ്പ​ള്ളി-​മ​ണി​മ​ല റോ​ഡി​ല്‍ മ​ണ്ണാ​റ​ക്ക​യ​ത്ത് റ​വ​ന്യു​വ​കു​പ്പി​ന്‍റെ സ്ഥ​ല​ത്താ​ണ് കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്തെ മ​ണ്ണ് ശേ​ഖ​രി​ച്ച് എ​റ​ണാ​കു​ള​ത്തെ ലാ​ബി​ല്‍ പൊ​തു​മാ​ര​മാ​ത്ത് വ​കു​പ്പ് ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ വിം​ഗാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

മു​പ്പ​ത് വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ അ​ഗ്നി​ര​ക്ഷാ​സേ​ന​യ്ക്ക് സ്വ​ന്ത​മാ​യി കെ​ട്ടി​ടം നി​ര്‍​മി​ക്കാ​ന്‍ മ​റ്റ് സ്ഥ​ല​ങ്ങ​ള്‍ ല​ഭ്യ​മാ​കാ​തി​രു​ന്ന​തോ​ടെ​യാ​ണ് മ​ണ്ണാ​റ​ക്ക​യ​ത്ത് 17.70 സെ​ന്‍റ് സ്ഥ​ലം ക​ണ്ടെ​ത്തി​യ​ത്. എം​എ​ല്‍​എ ഫ​ണ്ടി​ല്‍ ചീ​ഫ് വി​പ്പ് ഡോ. ​എ​ന്‍. ജ​യ​രാ​ജ് 2.40 കോ​ടി രൂ​പ അ​നു​വ​ദി​ച്ച് ഭ​ര​ണാ​നു​മ​തി​യും ല​ഭി​ച്ചി​രു​ന്നു. നി​ല​വി​ല്‍ വാ​ഹ​നം പാ​ര്‍​ക്ക് ചെ​യ്യാ​ന്‍ പോ​ലും സൗ​ക​ര്യ​മി​ല്ലാ​ത്ത സ്ഥ​ല​ത്താ​ണ് അ​ഗ്നി​ര​ക്ഷാ​സേ​നാ​കേ​ന്ദ്രം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

Tags : nattu vishesham New building soil testing

Recent News

Corehub Up