കൈനകരി: കൈനകരി ഹോളി ഫാമിലി സ്കൂളിന് പുതിയ സ്കൂൾ വാഹനം ലഭിച്ചു. ചങ്ങനാശേരി കർമ്മലീത്ത സഭയുടെ ഹോളി ക്യുൻസ് പ്രൊവിൻസിന്റെ ഉദാരമായ സംഭാവനയാണ് ഈ വാഹനം.
പുതിയ വാഹനത്തിന്റെ സേവനം ഇതിനകം ആരംഭിച്ചു. ഗ്രാമപ്രദേശങ്ങളിലെ കുട്ടികൾക്ക് സമയബന്ധിതമായി സ്കൂളിൽ എത്താനും മടങ്ങി പോകാനും ഈ വാഹനം വലിയ സഹായമാകും. ഈ മഹത്തായ സഹായം നൽകിയ കർമ്മലീത്ത സഭയുടെ ഹോളി ക്യുൻസ് പ്രൊവിൻസിനോട് സ്കൂൾ മാനേജ്മെന്റ്, അധ്യാപകർ, പിടിഎ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർ നന്ദി അറിയിച്ചു.