x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ള്‍ കോ​ന്പൗ​ണ്ടി​നു​ള്ളി​ലെ ഇ​ല​ക്ട്രി​ക്പോ​സ്റ്റ് മാ​റ്റാ​ന്‍ ന​ട​പ​ടി​യി​ല്ല


Published: February 17, 2026 05:54 AM IST | Updated: February 17, 2026 05:54 AM IST

അ​ഞ്ച​ല്‍ : അ​ഞ്ച​ല്‍ ഈ​സ്റ്റ് സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍ സെ​ക്ക​ൻഡറി സ്കൂ​ള്‍ കോ​ന്പൗ​ണ്ടി​നു​ള്ളി​ല്‍ അ​പ​ക​ട​വ​സ്ഥ​യി​ലു​ള്ള ഇ​ല​ക്ട്രി​ക് പോ​സ്റ്റ് മാ​റ്റി സ്ഥാ​പി​ക്കാ​ന്‍ ന​ട​പ​ടി​യി​ല്ല. ഇ​തോ​ടെ സ്കൂ​ള്‍ അ​ധി​കൃ​ത​രു​ടെ​യും വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും ഭാ​ഗ​ത്ത് നി​ന്നും ഉ​യ​രു​ന്ന​ത് വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ്.

അ​ധ്യാ​യ​നം ആ​രം​ഭി​ച്ച നാ​ള്‍ ത​ന്നെ സ്കൂ​ളി​ല്‍ ചേ​ര്‍​ന്ന ജാ​ഗ്ര​ത സ​മി​തി ഇ​ല​ക്ട്രി​ക് പോ​സ്റ്റ് അ​പ​ക​ട​വ​സ്ഥ​യി​ലാ​ണെ​ന്നും മാ​റ്റി സ്ഥാ​പി​ക്ക​ണം എ​ന്നും അ​റി​യി​ച്ചി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്ന് കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ര്‍​ക്കു സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ രേ​ഖാ​മൂ​ലം പ​രാ​തി ന​ല്‍​കു​ക​യും ചെ​യ്തു. തൊ​ട്ട​ടു​ത്ത ദി​വ​സം സ്ഥ​ല​ത്തെ​ത്തി​യ കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ര്‍ വേ​ഗ​ത്തി​ല്‍ ത​ന്നെ പോ​സ്റ്റ് മാ​റ്റാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സ്കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍​ക്ക് ഉ​റ​പ്പും ന​ല്കി മ​ട​ങ്ങി.

എ​ന്നാ​ല്‍ പി​ന്നീ​ട് അ​ധ്യാ​യ​ന വ​ര്‍​ഷം അ​വ​സാ​നി​ക്കു​മ്പോ​ഴും പോ​സ്റ്റ് കൂ​ടു​ത​ല്‍ അ​പ​ക​ട​വ​സ്ഥ​യി​ലാ​യി എ​ന്ന​തൊ​ഴി​ച്ചാ​ല്‍ യാ​തൊ​രു​വി​ധ ന​ട​പ​ടി​യും ആ​രു​ടേ​യും ഭാ​ഗ​ത്തു നി​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. കെ​എ​സ്ഇ​ബി ചെ​യ്ത​താ​ക​ട്ടെ അ​പ​ക​ട​വ​സ്ഥ​യി​ലാ​യ പോ​സ്റ്റ് മ​റി​യ​തി​രി​ക്കാ​ന്‍ സ്റ്റേ ​കേ​ബി​ള്‍ സ്ഥാ​പി​ച്ചു. സ്ഥാ​പി​ച്ച​തോ സ്കൂ​ളി​ലെ വാ​ട്ട​ര്‍ ടാ​ങ്കി​ല്‍. ശ​ക്ത​മാ​യ കാ​റ്റി​ല്‍ പോ​സ്റ്റ് വീ​ണാ​ല്‍ വാ​ട്ട​ര്‍ ടാ​ങ്കും ത​ക​രു​മെ​ന്ന അ​വ​സ്ഥ​യാ​ണ് നി​ല​വി​ല്‍. ഇ​തോ​ടെ കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും വ​ലി​യ ഭീ​തി​യി​ലാ​ണ്. എ​ന്നാ​ല്‍ പോ​സ്റ്റ് മാ​റ്റി സ്ഥാ​പി​ക്കാ​ന്‍ എ​സ്റ്റി​മേ​റ്റ് എ​ടു​ക്ക​ണം എ​ന്നും ഇ​തി​ന്‍​പ്ര​കാ​ര​മു​ള്ള തു​ക സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ അ​ട​യ്ക്ക​ണ​മെ​ന്നും കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു. എ​ന്നാ​ല്‍ മാ​ത്ര​മേ പോ​സ്റ്റ് മാ​റ്റാ​ന്‍ ക​ഴി​യൂ​വെ​ന്നാ​ണ് കെ​എ​സ്ഇ​ബി​യു​ടെ വാ​ദം.

ഇ​തോ​ടെ രാ​ഷ്ട്രീ​യ യു​വ​ജ​ന സം​ഘ​ട​ന​ക​ള്‍ വ​ലി​യ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ത്തി​യി​ട്ടു​ണ്ട്. വി​വി​ധ കോ​ണു​ക​ളി​ല്‍ നി​ന്നും പ്ര​തി​ഷേ​ധം ഉ​യ​രു​ക​യും ഉ​ന്ന​ത കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ര്‍​ക്ക് പ​രാ​തി​ക​ള്‍ ന​ല്‍​കു​ക​യും ചെ​യ്ത​തോ​ടെ വേ​ഗ​ത്തി​ല്‍ പോ​സ്റ്റ് മാ​റ്റി അ​പ​ക​ട​വ​സ്ഥ ഒ​ഴി​വാ​ക്കു​മെ​ന്ന് അ​സി​.എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​നീ​ഷ് കു​മാ​ർ പ​റ​ഞ്ഞ

Tags : nattu vishesham action taken electric post

Recent News

Corehub Up