കോയമ്പത്തൂർ: കോയമ്പത്തൂർ വിമാനത്താവളത്തിൽ പനിലക്ഷണങ്ങളുമായി എത്തിയ ആർക്കും എബോള രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നു മെഡിക്കൽ ഉദ്യോഗസ്ഥർ അറിയിച്ചു.
മുൻകരുതൽ നടപടിയായി വിമാനത്താവളത്തിൽ രണ്ടുമുറികളും സർക്കാർ ആശുപത്രിയിൽ 10 കിടക്കകളുള്ള ഐസൊലേഷൻ വാർഡും സജ്ജീകരിച്ചിട്ടുണ്ട്.
കോംഗോ, ഉഗാണ്ട ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇബോള കേസുകൾ റിപ്പോർട്ട് ചെയ്തതിനാൽ കോയമ്പത്തൂരിലെത്തുന്ന വിദേശ യാത്രക്കാരെ തുടർച്ചയായി പരിശോധിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
Tags : nattu vishesham Ebola cases Coimbatore