കോതമംഗലം തങ്കളത്ത് ബിഎസ്എന്‍എല്ലിന്റെ ട്രാന്സ്മിഷന് വിഭാഗം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടങ്ങൾ പരിപാലനമില്ലാതെ നിലംപൊത്താറായ അവസ്ഥയിൽ.
കോതമംഗലം: കോതമംഗലം തങ്കളത്ത് ബിഎസ്എന്‍എല്ലിന്റെ ട്രാന്സ്മിഷന് വിഭാഗം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടങ്ങൾ പരിപാലനമില്ലാതെ നിലംപൊത്താറായി. രണ്ട് കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. ഇവ രണ്ടിന്റെയും അവസ്ഥ ശോചനീയമാണ്. ജനലുകളും വാതിലുകളുമെല്ലാം ജീർണിച്ച് കെട്ടിടത്തില്‍ നിന്ന് വേര്പെട്ടുതുടങ്ങി. ഭിത്തികള്‍ക്കും മേല്‍ക്കൂരയ്ക്കും വിള്ളൽ സംഭവിച്ചിട്ടുണ്ട്. കോമ്പൗണ്ട് നിറയെ കാടാണ്. കെട്ടിടങ്ങളിലേക്കും കാട് പടരുകയാണ്. ഇഴ ജന്തുക്കളുടെ ആവാസ കേന്ദ്രമാണ് ഇപ്പോൾ ഇവിടം.
കോമ്പൗണ്ടിനോട് ചേര്‍ന്നാണ് കോതമംഗലം നഗരസഭയുടെ ഒരു അങ്കണവാടി സ്ഥിതി ചെയ്യുന്നത്. ഇവിടേക്കും കാട് വളര്‍ന്ന് പന്തലിക്കുന്നുണ്ട്. ഇഴ ജന്തുക്കള്‍ അങ്കണവാടിയിലെത്താനുള്ള സാധ്യതയുമുണ്ട്. ബിഎസ്എന്‍എല്ലിന്റെ പ്രവര്‍ത്തനം മന്ദീഭവിച്ചതിനൊപ്പമാണ് കെട്ടിടങ്ങളും അനാഥമായത്. ഉദ്യോഗസ്ഥരാരും തിരിഞ്ഞുനോക്കുന്നില്ല. സമീപകാലത്ത് പരാതിയെത്തുടര്‍ന്ന് കുറച്ച് കാടുവെട്ടിയിരുന്നു. ഏറെ കഴിയാതെ കാട് നിറയുകയും ചെയ്തു.
Tags : Local News Nattuvishesham Ernakulam