x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ഴി​യ​ല്ലി​ത്, പെ​രു​വ​ഴി...യാ​ത്രാ​ദു​രി​ത​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളും നാ​ട്ടു​കാ​രും

സ്വ​ന്തം ലേ​ഖ​ക​ൻ
Published: June 4, 2026 07:36 AM IST | Updated: June 4, 2026 07:36 AM IST

തൃ​ശൂ​ർ: മ​ഴ പെ​യ്തു, ദു​രി​ത​വും. ന​ട​ക്കാ​ൻ വ​ഴി​യി​ല്ലാ​തെ വി​ദ്യാ​ർ​ഥി​ക​ളും നാ​ട്ടു​കാ​രും. ചെ​മ്പു​ക്കാ​വ് ഹോ​ളി​ഫാ​മി​ലി കോ​ൺ​വെ​ന്‍റ് സ്കൂ​ൾ റോ​ഡി​ലാ​ണ് ഈ ​ദു​ര​വ​സ്ഥ.

കോ​ർ​പ​റേ​ഷ​ൻ മു​ൻ​ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്തു​ത​ന്നെ അ​നു​മ​തി ല​ഭി​ച്ച 24 x 7 പ്രോ​ജ​ക്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ കു​ടി​വെ​ള്ള​വി​ത​ര​ണ​ത്തി​നാ​യു​ള്ള വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പി​ട​ലാ​ണ് കു​ട്ടി​ക​ളെ​യും നാ​ട്ടു​കാ​രെ​യും വ​ട്ടം​ക​റ​ക്കു​ന്ന​ത്. മ്യൂ​സി​യം ക്രോ​സ് ലെ​യ്ൻ റോ​ഡി​ലേ​ക്കും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​നാ​യു​ള്ള പൈ​പ്പി​ട​ൽ ക​ഴി​ഞ്ഞ​മാ​സം അ​വ​സാ​ന​ത്തേ​ക്കു നീ​ട്ടി​വ​ച്ച​തു ജ​ന​ങ്ങ​ളു​ടെ ദു​രി​ത​ത്തി​ന് ആ​ക്കം​കൂ​ട്ടി.

ഇ​തി​നെ​തി​രേ ഡി​വി​ഷ​ൻ കൗ​ൺ​സി​ല​ർ അ​ഡ്വ. സു​ബി ബാ​ബു​വും സ്കൂ​ൾ അ​ധി​കൃ​ത​രും നാ​ട്ടു​കാ​രും തു​ട​ക്ക​ത്തി​ൽ​ത​ന്നെ രം​ഗ​ത്തു​വ​ന്നെ​ങ്കി​ലും അ​ടി​യ​ന്ത​ര​മാ​യി നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന അ​റി​യി​പ്പി​ലാ​ണ് പി​ന്നെ ത​ട​യാ​തി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഉ​ണ്ടാ​യ മ​ഴ​യെ​തു​ട​ർ​ന്ന് റോ​ഡി​ലു​ണ്ടാ​യ വെ​ള്ള​ക്കെ​ട്ടും ചെ​ളി​യും വ​ൻ യാ​ത്രാ​ദു​രി​ത​മാ​ണ് സൃ​ഷ്ടി​ച്ച​ത്.

ഇ​ന്നും വ​രും​ദി​വ​സ​ങ്ങ​ളി​ലും അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ യാ​ത്രാ​ദു​രി​തം ഇ​നി​യും വ​ർ​ധി​ക്കും. പൈ​പ്പി​ടാ​ൻ എ​ടു​ത്ത കു​ഴി അ​ട​ച്ചെ​ങ്കി​ലും മ​ണ്ണ് കു​തി​ർ​ന്ന​തി​നെ​തു​ട​ർ​ന്ന് വാ​ഹ​ന​ങ്ങ​ൾ താ​ഴ്ന്നു​പോ​കു​ന്ന​തും മ​റ്റൊ​രു ദു​രി​ത​മാ​യി. നേ​ര​ത്തേ പൊ​ടി​ശ​ല്യ​വും പ്ര​ദേ​ശ​ത്തു രൂ​ക്ഷ​മാ​യി​രു​ന്നു. വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നു ഡി​വി​ഷ​ൻ കൗ​ൺ​സി​ല​ർ അ​റി​യി​ച്ചു.

K-Rail Survey

Tags : nattu vishesham Not a road but a path

Recent News

Corehub Up