x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ടൂ​രി​ൽ പേ​രി​നു​പോ​ലും ഒ​രു സി​നി​മാ കൊ​ട്ട​ക​യി​ല്ല


Published: December 30, 2025 05:49 AM IST | Updated: December 30, 2025 05:49 AM IST

അ​ടൂ​ർ: പ്ര​ശ​സ്തി​യേ​റി​യ സി​നി​മാ​ക്കാ​രു​ടെ നാ​ടാ​ണ് അ​ടൂ​ർ. എ​ന്നാ​ൽ ന​ഗ​ര​ത്തി​ൽ പേ​രി​നു​പോ​ലും ഒ​രു സി​നി​മ തി​യ​റ്റ​ർ ഇ​ന്നി​ല്ലെ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. ക​ഴി​ഞ്ഞ​ദി​വ​സം അ​ടൂ​ർ ച​ല​ച്ചി​ത്രോ​ത്സ​വം സം​ഘ​ടി​പ്പി​ച്ച​തും ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ്. ലോ​കോ​ത്ത​ര സി​നി​മ​ക​ളാ​ണ് ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ലെ​ത്തി​യ​ത്.

ഒ​രു കാ​ല​ത്ത് ജി​ല്ല​യി​ലെ പ്ര​ധാ​ന സി​നി​മ റി​ലീ​സ് കേ​ന്ദ്ര​മാ​യി​രു​ന്നു അ​ടൂ​ർ. 2000 ആ​രം​ഭ​ത്തി​ൽ അ​ടൂ​ർ -പ​റ​ക്കോ​ട് പ്രാ​ദേ​ശ​ത്താ​യി ആ​റ് തി​യ​റ്റ​ർ പ്ര​വ​ർ​ത്ത​ന​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം ഒ​രി​ട​ത്തും പ്ര​ദ​ർ​ശ​ന​മി​ല്ല.

അ​ടൂ​രി​ലെ സി​നി​മാ​സ്വാ​ദ​ന​ത്തി​ന്‍റെ ഹൃ​ദ​യ​സ്പ​ന്ദ​ന​മാ​യി​രു​ന്ന ന​യ​നം, നാ​ദം തി​യ​റ്റ​റു​ക​ൾ ന​വീ​ക​ര​ണ​ത്തി​നാ​യി അ​ട​ച്ചി​ട്ട് ആ​റ് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി. നാ​ല് സ്ക്രീ​നു​ക​ളു​മാ​യി മ​ട​ങ്ങി​വ​ര​വി​നു​ള്ള പ​ണി​ക​ൾ പൂ​ർ​ത്തി​യാ​യി വ​രി​ക​യാ​ണെ​ന്നു പ​റ​യു​ന്നു. ചി​ല സാ​ങ്കേ​തി​ക​പ്ര​ശ്ന​ങ്ങ​ൾ കൂ​ടി നീ​ങ്ങി​യാ​ൽ തി​യേ​റ്റ​ർ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് ഉ​ട​മ വി​ജ​യ​ൻ ഉ​ണ്ണി​ത്താ​ൻ പ​റ​ഞ്ഞു.

ഇ​തേ കു​ടും​ബ​ത്തി​ന്‍റെ ത​ന്നെ ഉ​ട​മ​സ്ഥ​ത​യി​ലു​ണ്ടാ​യി​രു​ന്ന​താ​ണ് പ​റ​ക്കോ​ട് എ​സ്ആ​ർ​കെ. അ​ര​നൂ​റ്റാ​ണ്ട്‌ മു​മ്പ് തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ ബാ​ൽ​ക്ക​ണി​യു​ണ്ടാ​യി​രു​ന്ന ചു​രു​ക്കം ചി​ല തി​യ​റ്റ​റു​ക​ളി​ൽ ഒ​ന്നാ​ണ്. അ​ടൂ​രി​ൽ ഇ​തേ ഗ്രൂ​പ്പി​ന്‍റെ മ​റ്റൊ​രു ഓ​ല​കൊ​ട്ട​ക​യാ​യി​രു​ന്ന വി​ജ​യ തി​യ​റ്റ​ർ. 1984-ൽ ​തീ​പി​ടി​ത്തി​ൽ ഇ​ല്ലാ​താ​യ​തു ച​രി​ത്രം. ജി​ല്ല​യി​ലെ ത​ന്നെ വ​ലി​യ തി​യ​റ്റ​റു​ക​ളി​ലൊ​ന്നാ​യ പ​റ​ക്കോ​ട് ശ​ക്തി, കോ​ട്ട​മു​ക​ൾ എം​കെ​ആ​ർ, ഏ​നാ​ത്ത് എ​ആ​ർ​എം, കൊ​ടു​മ​ൺ ശ്രീ​ഗോ​വി​ന്ദ് എ​ന്നി​വ​യൊ​ക്കെ കാ​ലാ​ന്ത​ര​ത്തി​ൽ പ്ര​ദ​ർ​ശ​ന​മ​വ​സാ​നി​പ്പി​ച്ച​യാ​ണ്.

അ​ടൂ​രി​ൽ ന​ഗ​ര​ത്തി​നു​ള്ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്മി​താ തി​യറ്റ​റാ​ണ് ഏ​റ്റ​വും ഒ​ടു​വി​ൽ പ്ര​ദ​ർ​ശ​നം അ​വ​സാ​നി​പ്പി​ച്ച​ത്. ഇ​തും നോ​ൺ-​എ​സി തി​യ​റ്റ​റാ​യി​രു​ന്നു. ഇ​പ്പോ​ൾ അ​ടൂ​രു​കാ​ർ സി​നി​മ കാ​ണ​ണ​മെ​ങ്കി​ൽ നൂ​റ​നാ​ടോ പ​ത്ത​നാ​പു​ര​മോ പോ​കേ​ണ്ട സ്ഥി​തി​യാ​ണ്.

ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി പു​തി​യ സ്ക്രീ​നു​ക​ൾ എ​ത്തു​മ്പോ​ൾ അ​ടൂ​ർ പ​ഴ​യ പ്ര​താ​പ​ത്തി​ലേ​ക്ക് എ​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കാം.

അ​ടൂ​ർ ഭാ​സി, അ​ടൂ​ർ ഭ​വാ​നി, അ​ടൂ​ർ പ​ങ്ക​ജം, അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ, സം​വി​ധാ​യ​ക​ൻ ബി​ജു തു​ട​ങ്ങി​യ പ്ര​തി​ഭ​ക​ൾ അ​ടൂ​രി​ന്‍റെ പേ​ര് വാ​നോ​ളം ഉ​യ​ർ​ത്തി​യി​ട്ടും നി​ല​വി​ൽ അ​ടൂ​രി​ൽ ഒ​രു സി​നി​മ തി​യ​റ്റ​ർ പോ​ലും പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്ന​ത് ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത് ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന അ​ടൂ​ർ ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ലാ​ണ്.

Tags : nattu vishesham theater i in Adoor

Recent News

Corehub Up