x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​വ​ശ്യ​ക്കാ​രി​ല്ല: വി​ല​യി​ടി​ഞ്ഞ് നാ​ളി​കേ​രം


Published: June 18, 2026 02:38 AM IST | Updated: June 18, 2026 02:38 AM IST

വ​ട​ക്ക​ഞ്ചേ​രി: മ​ഴ​ക്കാ​ല മാ​സ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ​ത​ന്നെ നാ​ളി​കേ​ര​വി​ല വീ​ണ്ടും താ​ഴേ​ക്ക്. നാ​ളി​കേ​രം വാ​ങ്ങാ​ൻ ആ​ളി​ല്ലാ​ത്ത സ്ഥി​തി​യാ​ണെ​ന്നു വ​ട​ക്ക​ഞ്ചേ​രി പാ​ള​യ​ത്തെ വി​എ​ഫ്പി​സി​കെ യു​ടെ സ്വാ​ശ്ര​യ ക​ർ​ഷ​ക​സം​ഘം പ്ര​സി​ഡ​ന്‍റ് ക​ൺ​മ​ണി പ​റ​ഞ്ഞു.

ക​ർ​ഷ​ക​രി​ൽ​നി​ന്നും കി​ലോ​ക്ക് 36 രൂ​പ​യ്ക്കും 37 രൂ​പ​യ്ക്കും വാ​ങ്ങി​യ നാ​ളി​കേ​രം 33 രൂ​പ​യ്ക്കും വാ​ങ്ങാ​ൻ ക​ച്ച​വ​ട​ക്കാ​രോ മ​റ്റു ഏ​ജ​ൻ​സി​ക​ളോ വ​രു​ന്നി​ല്ല.​ഇ​തു​മൂ​ലം നാ​ളി​കേ​രം കേ​ടു​വ​ന്ന് ദി​വ​സ​വും വ​ലി​യ ന​ഷ്ട​മാ​ണു​ണ്ടാ​കു​ന്ന​തെ​ന്നു സം​ഘം പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.
നേ​ര​ത്തെ തെ​ക്ക​ൻ ജി​ല്ല​ക​ളി​ൽ​നി​ന്നും മ​റ്റും ലോ​റി​യു​മാ​യെ​ത്തി നാ​ളി​കേ​രം ഒ​ന്നി​ച്ചു​വാ​ങ്ങി കൊ​ണ്ടു​പോ​യി​രു​ന്ന​വ​രും ഇ​പ്പോ​ൾ വ​രു​ന്നി​ല്ല. സം​ഭ​രി​ക്കു​ന്ന നാ​ളി​കേ​രം വാ​ങ്ങാ​ൻ ആ​ളി​ല്ലാ​ത്ത​തി​നാ​ൽ ക​ർ​ഷ​ക​രി​ൽ​നി​ന്നും നാ​ളി​കേ​രം എ​ടു​ക്കു​ന്ന​തും കു​റ​ച്ചു.

ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ, ന​വം​ബ​ർ മാ​സ​ങ്ങ​ളി​ൽ കി​ലോ​ക്ക് 75 രൂ​പ വ​രെ​യെ​ത്തി​യ നാ​ളി​കേ​ര വി​ല​യാ​ണ് പ​കു​തി​യി​ലും കു​റ​ഞ്ഞ​ത്. ത​മി​ഴ്നാ​ട്ടി​ൽ സീ​സ​ൺ ആ​രം​ഭി​ച്ച​തും അ​വി​ടെ ഉ​ത്പാ​ദ​നം കൂ​ടി​യ​തും വി​ല ഇ​നി​യും കു​റ​യാ​നാ​ണ് സാ​ധ്യ​ത​യെ​ന്നു പ​റ​യു​ന്നു. ചി​ര​ട്ട​വി​ല ഉ​യ​രു​ന്ന​താ​ണ് നാ​ളി​കേ​ര​ത്തി​ന്‍റെ വി​ല ഇ​ത്ര​യെ​ങ്കി​ലും പി​ടി​ച്ചു​നി​ർ​ത്തു​ന്ന​ത്. ജ​ല​ശു​ചീ​ക​ര​ണ​ത്തി​നും മ​റ്റും ചി​ര​ട്ട​ക്ക​രി​യാ​ണ് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​പോ​ലും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​തി​നാ​ൽ ചി​ര​ട്ട​ക​യ​റ്റു​മ​തി കൂ​ടി​യി​ട്ടു​ണ്ട്.​

പ​ട​വ​ലം, പാ​വ​ൽ തു​ട​ങ്ങി​യ പ​ച്ച​ക്ക​റി​ക​ൾ​ക്കും വി​ല​യി​ല്ല. കി​ലോ​ക്ക് പ​ത്തു​രൂ​പ പ​റ​ഞ്ഞി​ട്ടും നാ​ട​ൻ പ​ട​വ​ല​ങ്ങ വാ​ങ്ങാ​ൻ ആ​ളി​ല്ലെ​ന്നു സം​ഘം ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്നു. നാ​ട​ൻ നേ​ന്ത്ര​ക്കാ​യ വി​ല ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്നു​ണ്ടെ​ങ്കി​ലും കാ​യ​യി​ല്ല. കി​ലോ​യ്ക്ക് 45 രൂ​പ നി​ര​ക്കി​ലാ​ണ് ക​ർ​ഷ​ക​രി​ൽ​നി​ന്നും നേ​ന്ത്ര​ക്കാ​യ എ​ടു​ക്കു​ന്ന​ത്. പൂ​വ​ൻ 40, പാ​ള​യ​ൻ​കോ​ട​ൻ 20, ഞാ​ലി​പൂ​വ​ൻ 40 എ​ന്നി​ങ്ങ​നെ​യാ​ണ് പാ​ള​യ​ത്തെ ക​ർ​ഷ​ക സം​ഘ​ത്തി​ലെ വി​ല​ക​ൾ.

Tags : Coconuts

Recent News

Corehub Up