നിലന്പൂർ: അഞ്ച് വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ഒറീസ സ്വദേശിക്ക് 33 വർഷം കഠിനതടവ്. 90,000 രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചു.
ഒറീസ ബാലേശ്വർ ജില്ലയിലെ സെകാബാർഡിലെ അലി ഹുസൈനെയാ (റോബിൻ-39) ണ് നിലന്പൂർ അതിവേഗ കോടതി ജഡ്ജി കെ.പി. ജോയി ശിക്ഷിച്ചത്.
നിലന്പൂരിൽ വാടക ക്വാർട്ടേഴ്സിൽ മാതാപിതാക്കളുമൊത്ത് താമസിച്ചുവരികയായിരുന്ന വെസ്റ്റ് ബംഗാൾ സ്വദേശിയായ അഞ്ചു വയസുള്ള കുട്ടിയാണ് അതിജീവിത.
2025 ഒക്ടോബറിൽ രാത്രി ഏഴിന് ക്വാർട്ടേഴ്സ് മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയെ ചിപ്സ് തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പ്രതിയുടെ ക്വാട്ടേഴ്സിലേക്ക് എടുത്തുകൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.പിഴയടച്ചില്ലെങ്കിൽ ഒരുവർഷവും എട്ടു മാസവും അധിക തടവനുഭവിക്കണം.
പ്രതി പിഴയടക്കുന്ന പക്ഷം പിഴ സംഖ്യ അതിജീവിതക്ക് നൽകണമെന്നും ഉത്തരവായി.
Tags : nattu visheshsam Odisha man sentenced raping