സോജന് തറപ്പേൽ ജോസുകുട്ടി പൂവേലില്‍
പാലാ: മീനച്ചില്‍ താലൂക്ക് റബര്‍ ഡീലേഴ്സ് അസോസിയേഷന്റെ പൊതുയോഗം പാലാ വ്യാപാര ഭവനില്‍ നടന്നു.
പ്രസിഡന്റ് സോജന് തറപ്പേല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഐആര്‍ഡിഎഫ് പ്രസിഡന്റ് ജോര്‍ജ് വാലി, ട്രഷറര്‍ ബിജു പി. തോമസ്, സ്ഥാപക പ്രസിഡന്റ് ദേവസ്യാച്ചന് മറ്റത്തില്‍, മുന്‍ വൈസ് പ്രസിഡന്റ് വക്കച്ചന് പുത്തന്‍പുര എന്നിവര്‍ പ്രസംഗിച്ചു.
2026-2028 വര്‍ഷത്തേക്കുള്ള ഭാരവാഹികളായി സോജന് തറപ്പേല്‍-പ്രസിഡന്റ്, ജോസുകുട്ടി പൂവേലില്‍-ജനറല്‍ സെക്രട്ടറി, സുരിന്‍ പൂവത്തിങ്കല്‍-ട്രഷറര്‍, പി.എം. മാത്യു ചോലിക്കര-വൈസ് പ്രസിഡന്റ്, ഗില്‍ബി നെച്ചിക്കാട്ട്-ഐആര്‍ഡിഎഫ് പ്രതിനിധി, ജോസ് കല്ലകത്ത്-സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.