വടയാർ വിശ്വാസ സംഘടനയുടെ ഉദ്ഘാടനം
തലയോലപ്പറമ്പ്: വടയാർ വിശ്വാസ സംഘടനയുടെ ഓഫീസ് ഉദ്ഘാടനം നടത്തി. പ്രസിഡന്റ് ജോസ് ജോസഫ് ചക്കുങ്കലിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോസ് വേലിക്കകത്ത് ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ എം. അനിൽകുമാർ, സാബു മാളിയേക്കൽ, നിർമല മാർട്ടിൻ, സംഘടനയുടെ സെക്രട്ടറി എം.കെ. തോമസ് മണിയത്ര, ബെന്നി ജോർജ് ചെറുതോട്ടുപുറം, ജോർജ് കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.