x
ad
Thu, 27 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് ഓ​ണ​ക്കോ​ടി ന​ൽ​കി

വെബ് ഡെസ്ക്
Published: August 26, 2026 02:35 AM IST | Updated: August 26, 2026 02:35 AM IST

പാ​ലി​യേ​റ്റീ​വി​ന് കീ​ഴി​ലു​ള്ള നൂ​റ്റി അ​മ്പ​തോ​ളം കി​ട​പ്പ് രോ​ഗി​ക​ൾ​ക്ക് ന​ൽ​കു​ന്ന ഓ​ണ​ക്കോ​ടി​യു​ടെ വി​ത​ര​ണം ഫാ​ത്തി​മ ത​ഹ്‌ലിയ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​ടി​യ​ങ്ങാ​ട്: ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്തും കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​വും സം​യു​ക്ത​മാ​യി പാ​ലി​യേ​റ്റീ​വി​ന് കീ​ഴി​ലു​ള്ള നൂ​റ്റി അ​മ്പ​തോ​ളം കി​ട​പ്പ് രോ​ഗി​ക​ൾ​ക്ക് ഓ​ണ​ക്കോ​ടി വി​ത​ര​ണം ചെ​യ്തു. ഫാ​ത്തി​മ ത​ഹ്്‌ലിയ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ന​സീ​മ വാ​ഴ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​സു​ന​ന്ദ്, വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ കെ.​ബി. താ​ര, ആ​നേ​രി ന​സീ​ർ, അ​സീ​സ് ന​രി​ക്ക​ല​ക്ക​ണ്ടി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഉ​ബൈ​ദ് വാ​ഴ​യി​ൽ, ശ​രീ​ഫ് ക​യ​നോ​ത്ത്, സ​ന്തോ​ഷ് കോ​ശി, കെ.​കെ. രാ​ജീ​വ​ൻ, എം. ​ബാ​ല​ൻ, സി. ​എ​ച്ച്. സ​ക്കീ​ന, എ​ൻ. പി. ​സീ​ന​ത്ത്, കെ. ​കെ. സാ​റ, താ​ഹി​റ സ​ൽ​മാ​ൻ, സി.​കെ. പു​ഷ്പ, കെ.​എം. ശാ​ലി​നി, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ. ​രാ​ജേ​ഷ്, ജെ​എ​ച്ച്ഐ മാ​രാ​യ മ​ഹേ​ഷ് കു​ട്ട​മ്പ​ത്ത്, എ.​കെ. സ്വ​പ്ന, പി. ​ജം​ഷീ​ദ, പി. ​ജൂ​ലി, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews Onam clothes

Recent News

Corehub Up