ഒന്നിച്ചോണം പൊന്നോണം പരിപാടി മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു.
തിരുവനന്തപുരം: നഗരസഭാ ടൗൺ പ്ലാനിംഗ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ കണ്ണമ്മൂല വാർഡിലെ ഓണാഘോഷത്തിനു തുടക്കമായി. ഒന്നിച്ചോണം നല്ലോണം എന്നു പേരിട്ടിരിക്കുന്ന ആഘോഷപരിപാടികൾ മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. മേയർ വി.വി. രാജേഷ് മുഖ്യാതിഥിയായി. കൗൺസിലർ എസ്.പി. ദീപക്, ഡോ. ടി. സുരേഷ് എന്നിവർ പ്രസംഗിച്ചു. പാറ്റൂർ രാധാകൃഷ്ണൻ അധ്യക്ഷനായ ചടങ്ങിൽ 500 കുടുംബങ്ങൾക്ക് 2,500 രൂപ വീതം വിലയുള്ള ഓണക്കിറ്റുകൾ നൽകി. കൂടാതെ നഗരസഭാ ശുചീകരണ തൊഴിലാളികൾക്കും ഹരിതകർമസേനാംഗങ്ങൾക്കും ഓണക്കിറ്റ് നൽകി. വോയിസ് ഓഫ് കണ്ണമ്മൂല അവതരിപ്പിച്ച ഗാനമേളയും ഉണ്ടായിരുന്നു
Tags : Onam kits NattuVishasham DistrictNews