അരുവിത്തുറ പള്ളിമൈതാനിയിൽ ആരംഭിച്ച ഓണവിപണി ഫൊറോന വികാരി ഫാ. മാത്യു ചന്ദ്രൻകുന്നേൽ ഉദ്ഘാടനം ചെയ്യുന്നു.
അരുവിത്തുറ: സെന്റ് ജോർജ് കർഷക മാർക്കറ്റിന്റെ ആഭിമുഖ്യത്തിൽ പള്ളിമൈതാനിയിൽ ഓണവിപണിക്ക് തുടക്കമായി. ഫൊറോന വികാരി ഫാ. മാത്യു ചന്ദ്രൻകുന്നേൽ ഉദ്ഘാടനം ചെയ്തു .കർഷകദളം സോണൽ കൺവീനർ ജോർജ് വടക്കേൽ അധ്യക്ഷത വഹിച്ചു. പിഎസ്ഡബ്ല്യുഎസിന്റെ നേതൃത്വത്തിലുള്ള പാലാ അഗ്രിമയുടെ തോട്ടത്തിൽ നിന്നുള്ള പച്ചക്കറികൾ, കർഷകർ വീടുകളിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ, കറിമസാലകൾ, തുടങ്ങനാട് വിച്ചാട് അപ്പൂസ് ഫുഡ് ഫാക്ടറിയിലെ പൊടികൾ, മലനാട് ഡെവലപ്മെന്റ് സൊസൈറ്റി, പാലാ സാന്തോം ഫുഡ് ഫാക്ടറിയിൽനിന്നുള്ള പാലനോവ ഉത്പന്നങ്ങൾ തുടങ്ങിയവ ഓണവിപ ണിയിൽ ലഭിക്കും.
എല്ലാ ദിവസവും രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെ ഓണവിപണി പ്രവർത്തിക്കുമെന്ന് കർഷകദളം സോണൽ ഡയറക്ടർ ഫാ. ജോസഫ് ചെങ്ങഴശേരിൽ അറിയിച്ചു. ഫോൺ: 9961 361 209,9447 429 469.
Tags : NattuVishesham DistricteNews