പ്രതീകാത്മക ചിത്രം
അരുവിത്തുറ: സെന്റ് ജോര്‍ജ് കര്‍ഷക മാര്‍ക്കറ്റിന്റെ ആഭിമുഖ്യത്തില്‍ ഓണവിപണി 21 മുതല്‍ 25 വരെ അരുവിത്തുറ പള്ളി മൈതാനിയില്‍ നടത്തും. 21ന് രാവിലെ 10ന് അരുവിത്തുറ ഫൊറോന വികാരി ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ ഉദ്ഘാടനം ചെയ്യും. കര്‍ഷക ദളം സോണല്‍ കണ് വീനര് ജോര്‍ജ് വടക്കേല്‍ അധ്യക്ഷത വഹിക്കും. പിഎസ്ഡബ്ലുഎസിന്റെ നേതൃത്വത്തിലുള്ള പാലാ അഗ്രിമയുടെ തോട്ടത്തില്‍നിന്നുള്ള പച്ച ക്കറികളും കര്‍ഷകര്‍ വീടുകളില്‍ ഉത്പ്പാദിപ്പിക്കുന്ന പച്ചകറികള്‍, കറി മസാലകള്‍, തുടങ്ങനാട് വിച്ചാട് അപ്പൂസ് ഫുഡ് ഫാക്ടറിയിലെ പൊടികള്‍, മലനാട് ഡവലപ്മെന്റ് സൊസൈറ്റി, പാലാ സാംതോം ഫുഡ് ഫാക്ടറിയില്നിന്നുമുള്ള പാലാ നോവ ഉത്പന്നങ്ങളും സെന്റ് ജോര്‍ജ് കര്‍ഷക മാര്‍ക്കറ്റില്‍ ലഭിക്കും. ഓണ വിപണി രാവിലെ ആറു മുതല്‍ വൈകുന്നേരം വരെ എല്ലാ ദിവസവും പ്രവര്‍ത്തിക്കുമെന്ന് കര്‍ഷക ദളം സോണല്‍ ഡയറക്ടര്‍ ഫാ. ജോസഫ് ചെങ്ങഴശേരില്‍ അറിയിച്ചു. 9961361209, 9447429469
തീക്കോയി: കേരള സംസ്ഥാന സഹകരണ വകുപ്പിന്റെയും കൺസ്യുമർ ഫെഡിന്റെയും ആഭിമുഖ്യത്തിലുള്ള സഹകരണ ഓണം വിപണി തീക്കോയി സർവീസ് സഹകരണ ബാങ്കിൽ ആരംഭിച്ചു. ഓണം വിപണിയുടെ ഉദ്ഘാടനം വാർഡ് മെംബർ കെ.സി. ജയിംസ് നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ടി.ഡി. ജോർജ് തയ്യിൽ അധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് പയസ് കവളമ്മാക്കൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം മോഹനൻ കുട്ടപ്പൻ, മുൻ പ്രസിഡന്റ് ബേബി മുത്തനാട്ട്, പഞ്ചായത്ത് അംഗങ്ങളായ കൃപ ബിജു, പി. മുരുകൻ, ഭരണസമിതി അംഗങ്ങൾ, സഹകാരികൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
പൂവരണി: സഹകരണ ബാങ്കിന്റെ ഓണവിപണിആരംഭിച്ചു. ആദ്യ കിറ്റ് സജി ചരളയിലിന് നല്കി ബാങ്ക് പ്രസിഡന്റ് പ്രഫ. എം.എം. ഏബ്രഹാം മാപ്പിളക്കുന്നേല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പൈക ബ്രാഞ്ചില്‍ ഭരണസമിതി അംഗം ടി. വി. എമ്മാനുവല്‍ തൊടുകയിലും മീനച്ചില്‍ ബ്രാഞ്ചില്‍ ഭരണസമിതി അംഗം അനില്‍ മത്തായി ഈറ്റത്തോട്ട് മാളയിക്കലും ഓണക്കിറ്റ് വിതരണം നിര്‍വഹിച്ചു. ബാങ്ക് സെക്രട്ടറി ബിജോയ് തോമസ്, ഭരണ സമിതി അംഗങ്ങളായ അന്നക്കുട്ടി ജയിംസ്, മേരിക്കുട്ടി തോമസ്, ഡോ. ആര്. ടി. ഹരിദാസ്, പി. അജേഷ്, ആശാ രവി തുടങ്ങിയവരും ജീവനക്കാരും അംഗങ്ങളും പങ്കെടുത്തു.
Tags : Onam Markets NattuVishasham DistrictNews