x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൺ ലാസ്റ്റ് ഡാൻസ്; ലോ​ക​ക​പ്പ് ആ​വേ​ശ​ത്തി​ൽ ചേ​റൂ​ർ

സ്വ​ന്തം ലേ​ഖ​ക​ൻ
Published: June 4, 2026 07:42 AM IST | Updated: June 4, 2026 07:42 AM IST

തൃ​ശൂ​ർ: ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ മാ​മാ​ങ്ക​ത്തെ വ​ര​വേ​ൽ​ക്കാ​ൻ ചേ​റൂ​രി​ൽ കൂ​റ്റ​ൻ ഫ്ല​ക്സ് ബോ​ർ​ഡു​ക​ളൊ​രു​ക്കി ഫു​ട്ബോ​ൾ ആ​രാ​ധ​ക​ർ. ചേ​റൂ​ർ പ്ര​കാ​ശ് മെ​മ്മോ​റി​യ​ൽ ക്ല​ബ്ബി​ന്‍റെ (പി​എം​സി) നേ​തൃ​ത്വ​ത്തി​ൽ "വ​ണ്‍ ലാ​സ്റ്റ് ഡാ​ൻ​സ്’ എ​ന്ന ത​ല​ക്കെ​ട്ടു​മാ​യാ​ണ് വ​ന്പ​ൻ ബോ​ർ​ഡ് ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.

സാ​ധാ​ര​ണ ഫ്ല​ക്സു​ക​ളി​ൽ ഫു​ട്ബോ​ളി​ലെ സൂ​പ്പ​ർ​താ​ര​ങ്ങ​ൾ​മാ​ത്രം നി​റ​യു​ന്പോ​ൾ, ഇ​വി​ടെ അ​ർ​ജ​ന്‍റീ​ന​യു​ടെ ഗോ​ട്ട് ല​യ​ണ​ൽ മെ​സി​ക്കും ബ്ര​സീ​ലി​യ​ൻ പ്ര​തീ​ക്ഷ നെ​യ്മ​റി​നു​മൊ​പ്പം ചേ​റൂ​രി​ലെ ക​ട്ട ഫു​ട്ബോ​ൾ ആ​രാ​ധ​ക​രു​ടെ ചി​ത്ര​ങ്ങ​ൾ​കൂ​ടി ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്.

മൈ​താ​ന​ത്ത് അ​ർ​ജ​ന്‍റീ​ന​യും ബ്ര​സീ​ലും ക​ടു​ത്ത ശ​ത്രു​ക്ക​ളാ​ണെ​ങ്കി​ലും ചേ​റൂ​രി​ൽ ഇ​രു​വി​ഭാ​ഗം ആ​രാ​ധ​ക​രും കൈ​കോ​ർ​ത്താ​ണ് ബോ​ർ​ഡ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ലോ​ക​ക​പ്പ് കി​രീ​ടം അ​ർ​ജ​ന്‍റീ​ന സ്വ​ന്ത​മാ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ആ​രാ​ധ​ക​രാ​യ വി.​എ​സ്. ഡേ​വി​ഡ്, എ.​എം. മ​നു, ബേ​സി​ൽ, സു​ബീ​ഷ് എ​ന്നി​വ​ർ. അ​തേ​സ​മ​യം, നെ​യ്മ​റു​ടെ ആ​ദ്യ ലോ​ക​ക​പ്പ് കി​രീ​ട​മെ​ന്ന സ്വ​പ്നം ഇ​ത്ത​വ​ണ പൂ​വ​ണി​യു​മെ​ന്നും പ​രി​ക്ക് വെ​ല്ലു​വി​ളി​യാ​യാ​ലും ബ്ര​സീ​ൽ കി​രീ​ട​പ്പോ​രാ​ട്ട​ത്തി​ൽ മു​ന്നി​ലു​ണ്ടാ​കു​മെ​ന്നു​മാ​ണ് ആ​രാ​ധ​ക​രാ​യ ഡി. ​കാ​ർ​ത്തി​ക്, വി​ഷ്ണു എ​ന്നി​വ​രു​ടെ വി​ല​യി​രു​ത്ത​ൽ.

ഇ​ത്ത​വ​ണ​ത്തെ ലോ​ക​ക​പ്പ്, സൂ​പ്പ​ർ​താ​ര​ങ്ങ​ളാ​യ മെ​സി, നെ​യ്മ​ർ, ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ എ​ന്നി​വ​രു​ടെ അ​വ​സാ​ന ലോ​ക​ക​പ്പ് ആ​കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ൽ "വ​ണ്‍ ലാ​സ്റ്റ് ഡാ​ൻ​സ്’ ഫ്ല​ക്സ് ആ​രാ​ധ​ക​രു​ടെ വി​കാ​രം​ത​ന്നെ​യാ​ണു പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​ത്.

Tags : nattu vishesham One Last Dance Cherur in World Cup

Recent News

Corehub Up