മാർ തോമസ് തറയിൽ സന്ദേശം നൽകുന്നു.
കുടമാളൂർ: സഹനങ്ങളിൽ ദൈവസ്നേഹം കണ്ടെത്താൻ എല്ലാവർക്കും സാധിക്കണമെന്ന് അതിരൂപതാധ്യക്ഷൻ മാർ തോമസ് തറയിൽ. അൽഫോൻസാ തീർഥാടനത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.അൽഫോൻസാമ്മ സഹനങ്ങളെ സ്വീകരിക്കുകയും ദൈവത്തെ കൂടുതൽ സ്നേഹിക്കാനുള്ള മാർഗമായി ആ സഹനങ്ങളെ കാണുകയും ചെയ്തിരുന്നു. ദൈവത്തിന് പൂർണമായി സമർപ്പിച്ചാൽ സഹനങ്ങളെ ഏറ്റെടുക്കാൻ നമുക്ക് സാധിക്കും.
വിശുദ്ധ അൽഫോൻസാമ്മയുടെ ജീവിത മൂല്യങ്ങൾ നാം സ്വായത്തമാക്കണമെന്നും സഹന ജീവിതം നയിക്കുന്നവരെ ചേർത്തുപിടിക്കാൻ നമുക്ക് സാധിക്കണമെന്നും മാർ തോമസ് തറയിൽ പറഞ്ഞു.
Tags : Nattuvishesham DistrictNews DeepikaNews Mar Thomas Tharayil