മെത്താഫിറ്റമിനുമായി കാസിം പിടിയിലായപ്പോൾ.
വടകര: മാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി ലഹരി വില്പനക്കാരന് എക്സൈസിന്റെ പിടിയിലായി. ചോറോട് കുരിക്കിലാട് കൊയിറ്റോത്ത് താഴക്കുനി കാസിം (48) ആണ് വടകര അടക്കാതെരുവില്‍ ആറ് ഗ്രാമിലധികം മെത്താഫിറ്റമിനുമായി പിടിയിലായത്.
വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് കാസിം പ്രധാനമായും ലഹരി വില്പന നടത്തിയിരുന്നത്. ഇയാള്‍ പ്രദേശത്ത് സ്ഥിരമായി മയക്കുമരുന്ന് എത്തിച്ചു നല്‍കുന്നതായി എക്സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കുറച്ചു ദിവസങ്ങളായി വടകര എക്സൈസ് സംഘം ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. തുടര്‍ന്നാണ് കൃത്യമായ ആസൂത്രണത്തിലൂടെ ഇയാളെ എക്സൈസ് സംഘം പിടികൂടിയത്.
മുമ്പും ലഹരിക്കടത്ത് കേസുകളില്‍ പ്രതിയായിട്ടുള്ള ആളാണ് കാസിം. ഇയാളുടെ പേരില്‍ വടകര എക്സൈസില്‍ നേരത്തെയും മയക്കുമരുന്ന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാള്‍ക്ക് ലഹരിമരുന്ന് എത്തിച്ചു നല്കുന്ന വന്‍കിട സംഘങ്ങളെക്കുറിച്ച് എക്സൈസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.പ്രതിയെ വടകര കോടി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
Tags : Local News Nattuvishesham Kozhikode