പ്രതീകാത്മക ചിത്രം
താമരശേരി: കാർ നിയന്ത്രണംവിട്ട് ബിഷപ് ഹൗസിന്റെ മതിലിൽ ഇടിച്ച് ഡ്രൈവർക്ക് പരിക്കേറ്റു.അരീക്കോട് സ്വദേശി ദിൽഷാദിനാണ് പരിക്കേറ്റത്. താമരശേരി- കൊയിലാണ്ടി സംസ്ഥാന പാതയിൽ ഇന്നലെ രാവിലെ ആറോടെയാണ് അപകടം.
ബാലുശേരി ഭാഗത്ത് നിന്ന് താമരശേരി ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ മറ്റാരും ഉണ്ടായിരുന്നില്ല.
പരിക്കേറ്റ ദിൽഷാദിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.റോഡു നവീകരണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസത്തിനകം ഇതേ സ്ഥലത്ത് നടക്കുന്ന അഞ്ചാമത്തെ സമാന രീതിയിലുള്ള അപകടമാണിത്.