x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​മ്മ​ൻ​ചാ​ണ്ടി കാ​രു​ണ്യം നി​റ​ഞ്ഞ മ​ന​സിനു​ട​മ: മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല

വെബ് ഡെസ്ക്
Published: July 23, 2026 02:05 AM IST | Updated: July 23, 2026 02:05 AM IST

രമേശ് ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​ന് വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ച കാ​രു​ണ്യം നി​റ​ഞ്ഞ മ​ന​സിന് ഉ​ട​മ​യാ​യി​രു​ന്നു ഉ​മ്മ​ൻ​ചാ​ണ്ടി​യെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സ്വ​ന്തം കാ​ര്യ​ങ്ങ​ളെ​ക്കാ​ളും കു​ടും​ബ​ത്തെ​ക്കാ​ളും അ​ദ്ദേ​ഹം കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കി​യി​രു​ന്ന​ത് സാ​ധാ​ര​ണ​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്കാ​യി​രു​ന്നു. വി​ദ്യാ​ർ​ത്ഥി കാ​ല​ഘ​ട്ടം മു​ത​ൽ അ​ദ്ദേ​ഹം ന​ല്ല മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യാ​ണ് പൊ​തു​ജീ​വി​ത​ത്തി​ൽ വ​ള​ർ​ന്ന് വ​ന്ന​തെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. വി​ക​സ​ന​വും ക​രു​ത​ലും എ​ന്ന​താ​യി​രു​ന്നു അ​ദ്ദേ​ഹം മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്തെ ആ​പ്ത​വാ​ക്യം.

കാ​രു​ണ്യ​പ​ദ്ധ​തി, കൊ​ച്ചി മെ​ട്രോ, ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം, വി​ഴി​ഞ്ഞം പ​ദ്ധ​തി എ​ന്നി​വ​യെ​ല്ലാം ഉ​മ്മ​ൻ​ചാ​ണ്ടി കേ​ര​ള​ത്തി​ന് ന​ൽ​കി​യ സം​ഭാ​വ​ന​ക​ളാ​ണെ​ന്നും അദ്ദേഹം അ​നു​സ്മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം പ്ര​സ് ക്ല​ബി​ൽ ഉ​മ്മ​ൻ​ചാ​ണ്ടി മെ​മ്മോ​റി​യ​ൽ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് സം​ഘ​ടി​പ്പി​ച്ച ഉ​മ്മ​ൻ​ചാ​ണ്ടി അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ചി​കി​ത്സാ​സ​ഹാ​യ വി​ത​ര​ണ​ത്തി​ന്‍റെ​യും ഉ​ത്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം.

ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ആ​ർ.​ശി​വ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ ഭാ​ര്യ മ​റി​യാ​മ്മ ഉ​മ്മ​ൻ, എം​എ​ൽ​എ മാ​രാ​യ എ​ൻ.​ശ​ക്ത​ൻ, എം. ​വി​ൻ​സ​ന്‍റ്, നിം​സ് ചെ​യ​ർ​മാ​ൻ ഫൈ​സ​ൽ​ഖാ​ൻ, അ​ഡ്വ. വി​നോ​ദ് സെ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags : Oommen Chandy NattuVishasham DistrictNews

Recent News

Corehub Up