പ്രതീകാത്മക ചിത്രം
കല്‍പ്പറ്റ: വയനാട് ഇനീഷ്യേററ്റീവ് ഇന്‍ പാലിയേറ്റീവ് കെയറിന്റെ (ഡബ്ല്യുഐപി) നേതൃത്വത്തില്‍ 22-ാമത് പാലിയേറ്റീവ് വോളണ്ടിയര്‍ ജില്ലാ സംഗമം 28ന് മുട്ടില്‍ എംആര്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
മുട്ടില്‍ സ്പര്‍ശം പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറിന്റെ ആതിഥേയത്വത്തില്‍ നടത്തുന്ന സംഗമം രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന് ഉദ്ഘാടനം ചെയ്യും. ഡബ്ല്യുഐപി പ്രസിഡന്റ് ഗഫൂര്‍ താനേരി അധ്യക്ഷത വഹിക്കും. സെക്കോ സോഷ്യല്‍ സപ്പോര്‍ട്ട്, പാലിയേറ്റീവ് രംഗത്ത് സന്നദ്ധ സേവനം, ഭിന്നശേഷിക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍, രോഗി പരിചരണം സാമൂഹിക ബാധ്യത എന്നീ വിഷയങ്ങളില്‍ ക്ലാസ് ഉണ്ടാകും.
വൈകുന്നരം നാലിന് പൊതുസമ്മേളനം മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.പി. രഞ്ജിത്ത് ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്മാന് ശശിധരന് നായര്‍ അധ്യക്ഷത വഹിക്കും. 2025ലെ ആരോഗ്യ കര്‍മശ്രേഷ്ഠ പുരസ്കാര ജേതാവും വാഴവറ്റ സൗഭദ്ര ആയുര്‍വേദ ആശുപത്രി മാനേജിംഗ് ഡയറക്ടറുമായ ആന്റണി വൈദ്യരെ ഡബ്ല്യുഐപി വൈസ് ചെയര്മാന് പി. മായിന്‍ ആദരിക്കും.
രണ്ട് പതിറ്റാണ്ടത്തെ പാലിയറ്റീവ് പ്രവര്‍ത്തനങ്ങളുടെ അവലോകനം ഡബ്ല്യുഐപി വൈസ് ചെയര്മാന് എന്‍.യു. ഇമ്മാനുവല്‍ നിര്‍വഹിക്കും.
Tags : Palliative care NattuVishasham DistrictNews