x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​മ്മ​ന്‍​ചാ​ണ്ടി എ​ക്‌​സ​‌ലൻസ് അ​വാ​ര്‍​ഡ് സ​മ്മാ​നി​ച്ചു

സ്വ​ന്തം ലേ​ഖ​ക​ൻ
Published: July 20, 2026 11:48 PM IST | Updated: July 20, 2026 11:48 PM IST

ഉ​മ്മ​ന്‍​ ചാ​ണ്ടി സ്മൃ​തിസം​ഗ​മം

ച​ങ്ങ​നാ​ശേ​രി: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ മൂ​ന്നാം ച​ര​മ​വാ​ര്‍​ഷി​ക​ദി​നാ​ചാ​ര​ണ​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​മ്മ​ന്‍​ചാ​ണ്ടി സ്മൃ​തിസം​ഗ​മ​വും വി​വി​ധ മ​ത്സ​ര​പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ 200 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഉ​മ്മ​ന്‍​ചാ​ണ്ടി എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ് ന​ല്‍​കി. മു​ന്‍​ മ​ന്ത്രി കെ.സി. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഡെ​ന്നീ​സ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ഷി ഫി​ലി​പ്പ് എ​ക്‌​സല​ന്‍​സ് അ​വാ​ര്‍​ഡ്ദാ​നം നി​ര്‍​വ​ഹി​ച്ചു. വി​നു ജോ​ബ് എം​എ​ല്‍​എ​യ്ക്ക് സ​മ്മേ​ള​ന​ത്തി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി. പി.എ​ച്ച്. നാ​സ​ര്‍, ജോ​ബി​ന്‍ ജേ​ക്ക​ബ്, കെ.​എ. ജോ​സ​ഫ്, ബാ​ബു കോ​യി​പ്പു​റം, തോ​മ​സ് അ​ക്ക​ര, സോ​ബി​ച്ച​ന്‍ ക​ണ്ണ​മ്പ​ള്ളി, ബി​ബി​ന്‍ ക​ട​ന്തോ​ട്, എ​ബി​ന്‍ ആ​ന്‍റണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up