കട്ടപ്പന: സംസ്ഥാന ഓപ്പണ്‍ റാപ്പിഡ് ചെസ് ചാമ്പ്യഷിപ്പില്‍ പങ്കെടുക്കാനുള്ള ജില്ലയില്‍നിന്നുള്ളവരെ തെരഞ്ഞെടുക്കാനുള്ള ജില്ല ഓപ്പണ്‍ റാപ്പിഡ് സ്റ്റേറ്റ് സെലക്ഷന് ചെസ് ചാമ്പ്യന്‍ഷിപ്, നാളെ രാവിലെ 9.30ന് കട്ടപ്പന പുതിയ ബസ്സ്റ്റാന്‍ഡിനു സമീപത്തുള്ള കോംപറ്റീറ്റര്‍ പരീക്ഷാ പരിശീലന കേന്ദ്രത്തില്‍ നടക്കും.
മത്സരത്തില്‍ വിജയികളാകുന്ന ആദ്യ അഞ്ച് സ്ഥാനക്കാര്‍ക്ക് സംസ്ഥാന മത്സരത്തില്‍ ജില്ലയെ പ്രതിനിധീകരിച്ചു പങ്കെടുക്കാം.
വിജയികള്‍ക്ക് കാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും സമ്മാനമായി നല്‍കും. രജിസ്ട്രേഷന് ഫോണ്‍: 94953 26179, 9947191313.
Tags : Chess Championship Open Nattuvishesham District news