വടകര: സൈബര്‍ പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷന് സൈ ഹണ്ടില്‍ കോഴിക്കോട് റൂറല്‍ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷന് പരിധിയില്‍ 14 പേര് അറസ്റ്റിലായി. 66 വീടുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തി. 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഏഴു പേര്‍ക്ക് നോട്ടീസ് നല്കി.
താമരശേരി, കൊടുവള്ളി, മുക്കം, ബാലുശേരി, വടകര തുടങ്ങിയ സ്റ്റേഷന് പരിധിയിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വടകരയില്‍ രണ്ടു കേസുകളിലായി സ്ത്രീകളടക്കം മൂന്ന് പേര്‍ക്ക് പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നോട്ടീസ് നല്കി. വില്യാപ്പള്ളി മനക്കല് താഴ കുനി ബാബു (53), കരിമ്പനപ്പാലം കയ്യില്‍ മൂലയില്‍ പ്രസീല(40), കരിമ്പനപ്പാലം കയ്യില്‍ ദീപ്തം ഹൗസില്‍ സിന്ധു(45) എന്നിവര്‍ക്കാണ് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്.
Tags : Operation CY Hunt Local News Kozhikode Nattuvishesham