x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പറേ​ഷ​ൻ സൈ ​ഹ​ണ്ട്; മ​ല​പ്പു​റ​ത്ത് 37 കേ​സു​ക​ൾ


Published: November 1, 2025 04:59 AM IST | Updated: November 1, 2025 04:59 AM IST

മ​ല​പ്പു​റം: സൈ​ബ​ർ ത​ട്ടി​പ്പു​ക​ൾ​ക്ക് സ​ഹാ​യ​ക​മാ​കു​ന്ന മ്യൂ​ൾ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളെ ക​ണ്ടെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി കേ​ര​ളാ പോ​ലീ​സ് ന​ട​ത്തി​യ ഓ​പ​റേ​ഷ​ൻ സൈ ​ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി മ​ല​പ്പു​റം ജി​ല്ല​യി​ൽ 37 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം എ​ഡി​ജി​പി (സൈ​ബ​ർ ഓ​പ​റേ​ഷ​ൻ​സ്)​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ, അ​ത​ത് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​രാ​ണ് ജി​ല്ല​യി​ൽ സൈ ​ഹ​ണ്ടി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. മ​ല​പ്പു​റം: സൈ​ബ​ർ ത​ട്ടി​പ്പു​ക​ൾ​ക്ക് സ​ഹാ​യ​ക​മാ​കു​ന്ന മ്യൂ​ൾ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളെ ക​ണ്ടെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി കേ​ര​ളാ പോ​ലീ​സ് ന​ട​ത്തി​യ ഓ​പ​റേ​ഷ​ൻ സൈ ​ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി മ​ല​പ്പു​റം ജി​ല്ല​യി​ൽ 37 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു.

സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം എ​ഡി​ജി​പി (സൈ​ബ​ർ ഓ​പ​റേ​ഷ​ൻ​സ്)​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ, അ​ത​ത് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​രാ​ണ് ജി​ല്ല​യി​ൽ സൈ ​ഹ​ണ്ടി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത സൈ​ബ​ർ ത​ട്ടി​പ്പ് കേ​സു​ക​ളി​ൽ പ​രാ​തി​ക്കാ​ർ​ക്ക് ന​ഷ്ട​മാ​യ പ​ണം ചെ​ക്ക് വ​ഴി​യോ എ​ടി​എം വ​ഴി​യോ പി​ൻ​വ​ലി​ച്ച് ത​ട്ടി​പ്പു​കാ​ർ​ക്ക് കൈ​മാ​റു​ക​യും പ്ര​തി​ഫ​ലം സ്വീ​ക​രി​ക്കു​ക​യും ചെ​യ്ത മ്യൂ​ൾ അ​ക്കൗ​ണ്ട് ഉ​ട​മ​ക​ളെ​യാ​ണ് സൈ ​ഹ​ണ്ടി​ൽ പ്ര​ധാ​ന​മാ​യും ല​ക്ഷ്യ​മി​ട്ട​ത്.വ്യാ​ഴാ​ഴ്ച ന​ട​ത്തി​യ സൈ ​ഹ​ണ്ട് 2025 ന്‍റെ ഭാ​ഗ​മാ​യി 119 അ​ക്കൗ​ണ്ടു​ക​ളാ​ണ് മ​ല​പ്പു​റം ജി​ല്ല​യി​ൽ പ​രി​ശോ​ധി​ച്ച​ത്.

ഇ​തി​ൽ 37 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും 36 അ​ക്കൗ​ണ്ട് ഉ​ട​മ​ക​ളേ​യും ഏ​ഴ് സ​ഹ​കു​റ്റ​വാ​ളി​ക​ളെ​യും ഉ​ൾ​പ്പെ​ടെ 43 പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും മൊ​ബൈ​ൽ ഫോ​ണ്‍ ഉ​ൾ​പ്പെ​ടെ​യു​ള്ള 39 ഉ​പ​ക​ര​ണ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. സം​ഘ​ടി​ത കു​റ്റ​കൃ​ത്യ​മെ​ന്ന വി​ഭാ​ഗ​ത്തി​ൽ വ​രു​ന്ന​തി​നാ​ൽ അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട 36 പേ​രി​ൽ 30 പേ​രെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

2,10,48,800 രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ളാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ 119 അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. 18 വ​യ​സ് മു​ത​ൽ 25 വ​യ​സ് വ​രെ​യു​ള്ള 14 പേ​രും 26 മു​ത​ൽ 48 വ​യ​സ് വ​രെ​യു​ള്ള 22 പേ​രു​മാ​ണ് പ്ര​തി​ക​ളാ​യി​ട്ടു​ള്ള​ത്. സ​ബ് ഡി​വി​ഷ​ൻ ഡി​വൈ​എ​സ്പി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ​മാ​രും വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും സൈ​ബ​ർ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മ​ട​ങ്ങി​യ സ്പെ​ഷ​ൽ ടാ​സ്ക് ഫോ​ഴ്സാ​ണ് ഓ​പ​റേ​ഷ​ൻ ന​ട​ത്തി​യ​ത്.  

Tags : Operation CY Hunt Local News Nattuvishesham Malappuram

Recent News

Corehub Up