x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ൻ സൈ ​ഹ​ണ്ട്; നാ​യ​ര​മ്പ​ലം സ്വ​ദേ​ശി അ​റ​സ്റ്റി​ൽ


Published: November 1, 2025 04:12 AM IST | Updated: November 1, 2025 04:12 AM IST

വൈ​പ്പി​ൻ: ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​നെ​തി​രെ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ന്ന ഓ​പ്പ​റേ​ഷ​ൻ സൈ-​ഹ​ണ്ടി​ൻ്റെ ഭാ​ഗ​മാ​യി ഞാ​റ​ക്ക​ൽ പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. നാ​യ​ര​മ്പ​ലം നെ​ടു​ങ്ങാ​ട് ത​ണ്ടി​യി​ൽ രോ​ഹി​ത് ദാ​സ്(26) ആ​ണ് അ​റ​സ്റ്റി​ൽ ആ​യ​ത്.

നാ​ഷ​ണ​ൽ സൈ​ബ​ർ ക്രൈം ​റി​പ്പോ​ർ​ട്ടിം​ഗ് പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഞാ​റ​ക്ക​ൽ എ​സ്ഐ നെ​ൽ​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ് സം​ഘ​ത്തി​ൻ്റെ ക​ണ്ണി​യാ​ണ് ഇ​യാ​ളെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. ത​ട്ടി​പ്പു​ക​ൾ ന​ട​ത്തി​യ വ​ക​യി​ൽ വി​ഹി​ത​മാ​യി വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ന്നും ഇ​യാ​ളു​ടെ നാ​യ​ര​മ്പ​ലം ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ലു​ള്ള അ​ക്കൗ​ണ്ടി​ലേ​ക്ക് അ​ഞ്ച് ല​ക്ഷം രൂ​പ എ​ത്തു​ക​യും ഇ​ത് ഇ​യാ​ൾ ചെ​ക്ക് ഉ​പ​യോ​ഗി​ച്ച് പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

വീ​ട് റെ​യ്ഡ് ചെ​യ്ത പോ​ലീ​സ് തെ​ളി​വി​ലേ​ക്കാ​യി ഇ​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ണും ബാ​ങ്ക് രേ​ഖ​ക​ളും ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്. ഞാ​റ​ക്ക​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags : Operation CY Hunt Local News Ernakulam Nattuvishesham

Recent News

Corehub Up